കുടുംബ വഴക്കിൽ പിതൃ സഹോദരൻ 12 വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി, സ്വകാര്യ ഭാഗങ്ങൾ അറുത്ത നിലയിൽ!! കുഞ്ഞ് മരിക്കുന്നതിനു മുൻപ് നേരിട്ടത് കൊടിയ പീഡനങ്ങൾ
ഝാൻസി: ഝാൻസിയിൽ 12 വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരം മുതൽ 12 വയസുകാരൻ സാഹിൽ യാദവിനെ കാണാതായതിനെ തുടർന്ന് കുടുംബം തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെ തിങ്കളാഴ്ച ഫാമിൽ തിരച്ചിൽ നടത്തുന്നതിനിടെ വൈക്കോൽ സൂക്ഷിച്ചിരുന്ന മുറിയിൽ കഴുത്തറത്ത നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങൾ അറുത്ത നിലയിലായിരുന്നു. അതേസമയം കുടുംബ വഴക്കാണ് ഇത്ര ക്രൂരമായി 12 വയസുകാരനെ കൊലപ്പെടുത്തതിലേക്ക് എത്തിച്ചത്. സംഭവത്തിൽ പിതാവിന്റെ പരാതിയിൽ സഹോദരനേയും ഭാര്യയേയും കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ആൺകുട്ടിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതെ അന്വേഷിച്ചെത്തിയവർ ഫാം ഹൗസിന്റെ വാതിൽ തുറന്നപ്പോൾ, വൈക്കോൽ കൂമ്പാരത്തിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഫോറൻസിക് സംഘത്തോടൊപ്പം പോലീസും സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ മുറിയിൽ ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
കുടുംബകലഹം ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ കുട്ടിയുടെ പിതൃസഹോദരൻ അവതാറിനെനെതിരേയും ഭാര്യ മഞ്ജുവിനെതിരേയും കൊലപാതകക്കുറ്റം ചുമത്തിയതായി എസ്‌ഒ ബബിന തുളസി റാം പാണ്ഡെ പറഞ്ഞു.





