ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് നീക്കി, സഞ്ജുവിനെ തഴഞ്ഞു
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടി-20 പരമ്പരക്കുള്ള സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ഏകദിന നായകസ്ഥാനത്ത് നിന്നും നീക്കിയയതാണ് പ്രധാന മാറ്റം. ടെസ്റ്റ് നായകൻ ശുഭ്മാൻ ഗിൽ തന്നെയാണ് ഇന്ത്യൻ ടീമിനെ ഏകദിനത്തിലും നയിക്കും.
ഏകദിനത്തിൽ പരിക്കേറ്റ് ഋഷഭ് പന്ത് ടീമിലില്ല. രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ധ്രുവ് ജൂറലിനാണ് ഇടം ലഭിച്ചത്. എന്നാൽ സഞ്ജു ടി20 ടീമിൽ സ്ഥാനം നിലനിർത്തി. ശ്രേയസ് അയ്യർ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനാകും. സൂപ്പർ പേസർ ജസ്പ്രീത് ബുംറയ്ക്ക് ഏകദിനത്തിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.
ഏകദിന സ്ക്വാഡ്- രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ) , ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെഎൽ രാഹുൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേൽ, യശ്വസ്വ ജയ്‌സ്വാൾ.
ടി-20 സ്ക്വാഡ്- സൂര്യകുമാർ യാദവ് ( ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ, റിങ്ക സിംഗ്, വാഷിങ്ടൺ സുന്ദർ.
ഒക്ടോബർ 19 ന് ആരംഭിക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളും തുടർന്ന് ഒക്ടോബർ 29 മുതൽ അഞ്ച് ടി20 മത്സരങ്ങളും ഇന്ത്യ ഓസീസിനെതിരെ കളിക്കും.
