മണിക്കൂറിൽ 285 കിലോമീറ്റർ വരെ വേഗത, മൂന്ന് മണിക്കൂർ 40 മിനിറ്റ് സമയം പറക്കാം; പുതുകരുത്തിൽ ഇന്ത്യയുടെ ‘ധ്രുവ്’ ഹെലികോപ്റ്റർ
ബംഗളൂരു: പുത്തൻ സജ്ജീകരണങ്ങളുമായി ഇറക്കിയ, ഇന്ത്യയുടെ അഭിമാനമായ ഹെലികോപ്ടർ ‘ധ്രുവി’ന്റെ കന്നിപ്പറക്കൽ നടത്തി. വിവിധോദ്ദേശ്യ സിവിൽ ഹെലികോപ്ടറായ ധ്രുവ്-എൻ.ജി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) ആണ് രൂപകൽപന ചെയ്ത് നിർമിച്ചത്. വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഹെലികോപ്ടർ ഫ്ലാഗ് ഓഫ് ചെയ്തു.‘ധ്രുവ്’ ഹെലികോപ്ടറിന്റെ പ്രത്യേകതകൾ‘ധ്രുവി’ന്റെ പരമാവധി ടേക്ക്-ഓഫ് ഭാരം 5500 കിലോഗ്രാംമണിക്കൂറിൽ 285 കിലോമീറ്റർ വരെ വേഗതയിൽ പറക്കുംതുടർച്ചയായി മൂന്ന് മണിക്കൂർ 40 മിനിറ്റ് സമയം പറക്കാൻ കഴിയും പരമാവധി 14 യാത്രക്കാർക്ക് സഞ്ചരിക്കാം എയർ ആംബുലൻസായി പ്രവർത്തിപ്പിക്കാൻ സ്ട്രെച്ചറുകൾക്കുള്ള സംവിധാനം ലോകോത്തര ഗ്ലാസ് കോക്ക്പിറ്റും ആധുനിക ഏവിയോണിക്സ് സ്യൂട്ടും15 വർഷത്തിനുള്ളിൽ 1000ത്തിലധികം ഹെലികോപ്ടറുകൾ നിർമിക്കും





