Site icon Newskerala

മുൻ മേയർ ആര്യ രാജേന്ദ്രന്റെ കാലത്തെ അഴിമതികളെ കുറിച്ച് അന്വേഷണം വേണം’; തിരുവനന്തപുരം മേയർ വി വി രാജേഷിന് ആദ്യ പരാതി

തിരുവനന്തപുരം മേയർ വി വി രാജേഷിന് ആദ്യ പരാതി. മുൻ മേയർ ആര്യ രാജേന്ദ്രൻ പ്രവർത്തിച്ചിരുന്ന കാലത്തെ അഴിമതികളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി. മുൻ കോൺഗ്രസ് കൗൺസിലർ ശ്രീകുമാറാണ് പരാതി നൽകിയത്.
എസ് എസ് ടി ഫണ്ട് തട്ടിപ്പ്, നിയമനങ്ങൾക്ക് പാർട്ടി സെക്രട്ടറിയേറ്റിൽ നിന്ന് ലിസ്റ്റ് ആവശ്യപ്പെട്ട് പിൻവാതിൽ നിയമനം നടത്തിയതിലും,കെട്ടിടനികുതി തട്ടിപ്പ്,വാഹന ഇൻഷുറൻസ് മെയിൻറനൻസ് തട്ടിപ്പ് തുടങ്ങിയവയിൽ സമഗ്ര അന്വേഷണം വേണമെന്ന് ശ്രീകുമാർ പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം വി വി രാജേഷ് തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ചുമതലയേറ്റു. 51 വോട്ടുകൾ നേടിയാണ് വി വി രാജേഷ് വിജയിച്ചത്.
യുഡിഎഫിന്റെ രണ്ട് വോട്ട് അസാധുവായി. നന്ദൻകോട് വാർഡിൽ വിജയിച്ച KR ക്ലീറ്റസിൻ്റെ വോട്ടും, വെങ്ങാനൂർ വാർഡിൽ വിജയിച്ച ലതികയുടെയും വോട്ട് അസാധു ഒപ്പിട്ടതിൽ വന്ന പിഴവാണ്. സാധുവായ വോട്ടുകൾ 97 എണ്ണമാണ്.വി വി രാജേഷ് 51, ശബരീനാഥ് 17, ശിവജി 29 എന്നിങ്ങനെയാണ് വോട്ടുനില. ആർ. ശ്രീലേഖ ഒഴികെ മുഴുവൻ അംഗങ്ങളും കൗൺസിൽ ഹാളിൽ ഉണ്ടായിരുന്നു.

Exit mobile version