ഇസ്രായേലിലെ ആണവകേന്ദ്രങ്ങൾ ആക്രമിച്ച് ഇറാൻ; 100 ഓളം പേർക്ക് പരിക്ക്
ഇസ്രയേലിലെ ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിലും പരിസര പ്രദേശമായ അറദിലുമാണ് ഇറാൻ ആക്രമണം നടത്തിയത്. സംഭവത്തിൽ നൂറോളം പേർക്ക് പരിക്ക് സംഭവിച്ചു. എന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്
ആക്രമണത്തിൽ ആണവവികിരണം സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസികൾ അറിയിച്ചിട്ടുണ്ട്. ഇറാന്റെ മിസൈൽ ആക്രമണത്തെ തടയാനായി പ്രതിരോധ സംവിധാനം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല എന്നാണ് ചില ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്.
ഇതോടെ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കെട്ടിടങ്ങൾക്ക് മേൽ പതിച്ചു എന്നാണ് ഈ ഉദ്യോഗസ്ഥരുടെ വാക്കുകൾ. ആക്രമണത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത് വന്നിട്ടുണ്ട്. ഇസ്രയേലിന് ഏറെ ദുഷ്‌കരമായ രാത്രിയാണ് കടന്നുപോകുന്നത് എന്നാണ് നെതന്യാഹുവിന്റെ വാക്കുകൾ. ഇറാനെതിരെ ആക്രമണം തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.





