ഇത് എഐ പോസ്റ്ററോ? വിജയ്‌യുടെ അവസാന ചിത്രം ‘ബാഹുബലി’ സ്പൂഫോ? ‘ജനനായകന്‍’ പോസ്റ്ററിന് ട്രോള്‍പൂരം

വിജയ്‌യുടെ ‘ജനനായകന്‍’ ചിത്രത്തിന്റെ റിലീസ് പോസ്റ്ററിന് ട്രോള്‍പൂരം. അടുത്ത വര്‍ഷം പൊങ്കല്‍ റിലീസ് ആയി ജനുവരി ഒന്‍പതിന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. പോസ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്ന ശൈലിയും വിവാദമായ കരൂര്‍ ദുരന്തവുമെല്ലാം മുന്‍നിര്‍ത്തിയാണ് വിമര്‍ശനങ്ങളും ട്രോളുകളും ഉയരുന്നത്.
പോസ്റ്റര്‍ ചെയ്തത് എഐ ഉപയോഗിച്ചാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ അറിയുന്നവരെ ആരെയും കിട്ടിയില്ലേ എന്നും പലരും ചോദിക്കുന്നുണ്ട്. കരൂര്‍ ദുരന്തവുമായി ബന്ധപ്പെടുത്തിയും കമന്റുകള്‍ എത്തുന്നുണ്ട്. ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പോലെയുണ്ടെന്നും ബാഹുബലിയുടെ സ്പൂഫ് ആണോയെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

അതേസമയം, സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രം കൂടിയാണിത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബോബി ഡിയോള്‍, പൂജ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിത ബൈജു തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

വെങ്കട്ട് കെ. നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയയുമാണ് സഹനിര്‍മാണം. ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, ആക്ഷന്‍: അനില്‍ അരശ്, ആര്‍ട്ട്: വി സെല്‍വ കുമാര്‍, എഡിറ്റിങ്ങ് പ്രദീപ് ഇ രാഘവ്, കൊറിയോഗ്രാഫി: ശേഖര്‍, സുധന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button