ഇറാനിലെ ഇസ്രഈല്‍ ആക്രമണം; കുട്ടികളടക്കം 51 പേര്‍ മരിച്ചു, ഖാംനഇയുടെ വസതി തകര്‍ത്തു
ടെഹ്റാന്‍: ഇറാനിലെ സ്‌കൂളിന് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 50
1 പേര്‍ മരിച്ചു. മരിച്ചവരില്‍ 36 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലാണ് ഇസ്രഈലിന്റെ ആക്രമണം ഉണ്ടായത്. പെണ്‍കുട്ടികളുടെ പ്രാഥമിക പഠന കേന്ദ്രത്തിന് നേരെയാണ് ഇസ്രഈല്‍ മിസൈലുകള്‍ വിക്ഷേപിച്ചത്.
ആക്രമണത്തില്‍ 60ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂളിലും സമീപത്തുമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് പരിക്കേറ്റത്. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷവും ഇസ്രഈല്‍ ഇറാനിലെ സ്‌കൂളിന് നേരെ ആക്രമണം നടത്തിയതായാണ് വിവരം.
ആക്രമണത്തില്‍ ഇറാനിലെ സൈനിക മേധാവി കൊല്ലപ്പെട്ടതായും പരമോന്നത നേതാവ് ഖാംനഇയുടെ കൊട്ടാരം പൂര്‍ണമായും തകര്‍ത്തുവെന്നും ഇസ്രഈല്‍ അവകാശപ്പെട്ടു. നിലവില്‍ കൊട്ടാരം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്.
ഖാംനഇയുടെ ഓഫീസിന് നേരെയാണ് ആദ്യം ഇസ്രഈല്‍ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് രാജ്യത്തുടനീളം സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ പ്രശ്‌നങ്ങള്‍ക്ക് നയതന്ത്ര ശ്രമങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും പരിഹാരം കാണാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്ന് ബെല്‍ജിയം പ്രതികരിച്ചു. ഇസ്രഈലിന്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നോര്‍വെ ചൂണ്ടിക്കാട്ടി.
ഇറാനെതിരെ ഉണ്ടായത് അനാവശ്യമായ ആക്രമണങ്ങളാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞു. നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രശ്‌ന പരിഹാരം കാണണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ ലോകരാഷ്ട്രങ്ങള്‍ പ്രതികരിക്കണമെന്നാണ് റഷ്യയുടെ പ്രതികരണം. ഇറാനെതിരായ ഇസ്രഈലിന്റേയും അമേരിക്കയുടേയും ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.
അപകടകരമായ ഈ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. നിലവിലെ സംഘര്‍ഷം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.





