തകർത്തടിച്ച് ജെമിമ റോഡ്രിഗസ്; വനിത പ്രീമിയർ ലീഗിൽ ഗുജറാത്തിനെ തോൽപ്പിച്ച്‌ ഡൽഹി ഫൈനലിൽ

വഡോദര: വനിത പ്രീമിയർ ലീഗ് എലിമിനേറ്റർ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിന് ഏഴ് വിക്കറ്റ് ജയം. ഗുജറാത്ത് ജയന്റ്‌സ് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം 15.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 24 പന്തിൽ 43 റൺസെടുത്ത ലിസെല്ലെ ലീയുടേയും 23 പന്തിൽ 41 റൺസെടുത്ത ക്യാപ്റ്റൻ ജെമിമ റോഡ്രിഗസിന്റെയും ബാറ്റിങ് കരുത്തിലാണ് ഡൽഹി അനായാസ ജയം സ്വന്തമാക്കിയത്. ലൗറ വോൾവാർട്ട് 32 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്‌സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 168 റൺസെടുത്തത്. അർധ സെഞ്ച്വറി നേടിയ(51 പന്തിൽ 62) ബെർത്ത് മൂണിയുടെ ബാറ്റിങ് മികവിലാണ് ഗുജറാത്ത് മികച്ച സ്‌കോർ പടുത്തുയർത്തിയത്. ജോർജിയ വരേഹാം 25 പന്തിൽ 35 റൺസെടുത്തു. ഡൽഹിക്കായി ചിനെല്ലെ ഹെൻറി മൂന്ന് വിക്കറ്റും നന്ദനി ശർമ രണ്ടു വിക്കറ്റും വീഴ്ത്തി. മലയാളി താരം മിന്നുമണി ഒരു വിക്കറ്റും സ്വന്തമാക്കി. ജെമിമ റോഡ്രിഗസാണ് പ്ലെയർഓഫ്ദി മാച്ച്. വ്യാഴാഴ്ച രാത്രി ഏഴിന് വഡോദര സ്‌റ്റേഡിയത്തിലാണ് ഫൈനൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button