സഞ്ജുവിന് മുകളിൽ ജുറേലിനെ പരിഗണിച്ചത് ബാറ്റിങ് ഓർഡർ കൂടി കണക്കിലെടുത്ത് ; വിചിത്ര മറുപടിയുമായി സെലെക്ടർ അജിത് അഗാർക്കർ

മുംബൈ : ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ സഞ്ജു സാംസണിനെ പരിഗണിക്കാത്തതിൽ പ്രതികരണവുമായി മുഖ്യ സെലെക്ടർ അജിത് അഗാർക്കർ. സഞ്ജുവിന്റേയും ജുറേലിന്റെയും ബാറ്റിങ് ഓർഡർ കൂടി സെലക്ഷനിന് കാരണമായിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. മൂന്നാം നമ്പറിലാണ് സഞ്ജു ബാറ്റ് ചെയ്യാറുള്ളതെന്നും ജുറേൽ മധ്യനിരയിൽ തകർത്തടിക്കാൻ കഴിവുള്ള താരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2023 ൽ അവസാനമായി ഏകദിന ടീമിൽ കളിച്ച സഞ്ജു, അന്ന് മൂന്നാം നമ്പറിൽ ഇറങ്ങിയ താരം ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി നേടിയിരുന്നു. 14 ഏകദിനങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ സഞ്ജു 55 ശരാശരിയിൽ 510 റൺസാണ് ഇതുവരെ അടിച്ചെടുത്തത്. ഏകദിന ടീമിൽ സ്ഥാനമില്ലെങ്കിലും ടി20 പരമ്പരക്കുള്ള ടീമിൽ താരം ഇടം പിടിച്ചിട്ടുണ്ട്.ടീം (ഏകദിനം) : ശുഭ്മാൻ ഗിൽ (നായകൻ), വിരാട് കോഹ്‌ലി, രോഹിത് ശർമ, ശ്രേയസ് അയ്യർ (ഉപനായകൻ), അക്‌സർ പട്ടേൽ, കെ.എൽ രാഹുൽ, നിതീഷ് കുമാർ റെഡ്ഢി, വാഷിംഗ്ട്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർശ്ദീപ് സിങ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറേൽ, യശസ്വി ജയ്‌സ്വാൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button