‘
‘ചാണകത്തിൽ ചവിട്ടാതിരിക്കുക’ എന്നത് പോലെ തന്നെ ‘ചാണകത്തെ ചവിട്ടാതിരിക്കുക’ എന്നതും ചില സന്ദർഭങ്ങളിൽ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണെന്ന് എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ചാനൽ ചർച്ചക്കിടെ ബിജെപി ജില്ല പ്രസിഡൻ്റ് പ്രശാന്ത് ശിവനുമായി ഉണ്ടായ കയ്യാങ്കളിയിലാണ് ആർഷോയുടെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആർഷോയുടെ പ്രതികരണം. ‘ചാണകത്തിൽ ചവിട്ടാതിരിക്കുക എന്നത് പോലെ തന്നെ ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചില സന്ദർഭങ്ങളിൽ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്’ എന്നാണ് പിഎം ആർഷോ ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ ദിവസം പാലക്കാട് വച്ച് നടന്ന ചാനൽ ചർച്ചക്കിടെയാണ് ബിജെപി ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ സിപിഎം പ്രതിനിധിയായി പങ്കെടുത്ത പി എം ആർഷോയുമായി തർക്കത്തിലായത്. തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്നു. ഇതിലാണ് പ്രതികരണവുമായി ആർഷോ രംഗത്തുവന്നത്. മനോരമ ചാനലിൽ നടന്ന ചർച്ചക്കിടെയാണ് സംഭവം.


