ഖാംനഈയുടെ മരണം: കറാച്ചിയിൽ യു.എസ് കോൺസുലേറ്റിന് നേരെ ആക്രമണം- വെടിവെപ്പ്, ആറു മരണം

ഇസ് ലാമാബാദ്: ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കല്ലപ്പെട്ടതിനു പിന്നാലെ പാകിതസ്താനിലെ കറാച്ചിയിൽ യു.എസ് കോൺസുലേറ്റിന് നേരെ പ്രതിഷേധക്കാരുടെ ആക്രമണം. പ്രതിഷേധക്കാർക്കു നേരെ പൊലീസ് വെടിയുതിർക്കുകയും ആറു പേർ കൊല്ലപ്പെട്ടതായും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.30ൽ അധികം പേർക്ക് പരിക്കേറ്റു. കറാച്ചിയിലെ യു.എസ് കോൺസുലേറ്റിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ ഓഫിസേക്ക് ഇറച്ചുകയറുകയും ജനാലകൾ തകർക്കുകയും വടികളും കല്ലുകളും എറിയുകയും ചെയ്തതു. ഖാംനഈയുടെ, മരണവാർത്ത പുറത്തുവന്നതോടെ ഇസ്രായേലും യു.എസും പശ്ചിമേഷ്യൻ മേഖലയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നാരോപിച്ച് ആയിരക്കണക്കിന് പേർ പ്രതിഷേധവുമായി തടിച്ചുകൂടുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസും അർധസൈനിക വിഭാഗങ്ങളും ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ജവാദ് പറഞ്ഞു. ശിയ നേതാവിന്‍റെ മരണത്തോടെ പാകിസ്താനിലുടനീളം പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button