ഖമനേയിയുടെ കൊട്ടാരം പൂര്‍ണമായും തകര്‍ന്നു; ഇറാൻ പ്രതിരോധ മന്ത്രിയും വല്യൂഷണറി ഗാർഡ്സ് കമാൻഡർ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

ടെല്‍അവീവ്: ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദെയും റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ചയോടെ അമേരിക്കയും ഇസ്രായാലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്റെ പ്രതിരോധമന്ത്രിയും സൈനിക കമാൻഡറും കൊല്ലപ്പെട്ടത്.രണ്ട് സ്കൂളുകളിൽ ഉണ്ടായ ആക്രമണത്തിൽ അറുപതോളം കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ തെക്കൻ ഭാഗത്തുള്ള മിനാബിലെ ഒരു പെൺകുട്ടികളുടെ സ്‌കൂളിലും തലസ്ഥാന നഗരമായ ടെഹ്റാനിലെ ഒരു സ്കൂളിലും ആണ് ആക്രമണം ഉണ്ടായത്.ആക്രമണങ്ങളില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കമാന്‍ഡര്‍ മുഹമ്മദ് പാക്പൂര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ ഒരാളായ പാക്പൂര്‍ മുന്‍ കമാന്‍ഡര്‍ ഹുസൈന്‍ സലാമിയുടെ വധത്തെ തുടര്‍ന്നാണ് ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടത്. ഇദ്ദേഹം ആകെ 260 ദിവസമാണ് ഐആര്‍ജിസി കമാന്‍ഡറായിരുന്നത്.ഇറാനില്‍ നടന്ന യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊട്ടാരം പൂര്‍ണമായി തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഖമനേയി അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button