Site icon Newskerala

അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിൽ എൽഡിഎഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിലാണ് എൽഡിഎഫ് ക്യാമ്പ്. ക്ഷേമപദ്ധതി പ്രഖ്യാപനത്തിലൂടെ വിവാദങ്ങളെ മറികടക്കാനാകുമെന്ന കണക്കുകൂട്ടൽ എൽഡിഎഫിന് പിഴച്ചു. ശബരിമല സ്വർണ്ണക്കൊള്ളയും എൽഡിഎഫ് തിരിച്ചടിക്ക് പ്രധാന കാരണമായി.തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് പതിവിലും കവിഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു എൽഡിഎഫ്. എന്നാൽ, ക്ഷേമപെൻഷനുകൾ കൊണ്ടുമാത്രം വിജയം നേടാമെന്ന് അമിത ആത്മവിശ്വാസത്തിനാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകിയത്.നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ അപ്രതീക്ഷിത തിരിച്ചടി എൽഡിഎഫിനെ ഇരുത്തി ചിന്തിപ്പിക്കും. രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും ജമാഅത്തെ ഇസ്ലാമി – യുഡിഎഫ് കൂട്ടുകെട്ടെന്ന ആരോപണം കൊണ്ട് ശബരിമല സ്വർണ്ണക്കൊള്ള മറികടക്കാം എന്ന കണക്കുകൂട്ടലും പിഴച്ചു. സ്വർണ്ണക്കള്ളയിലെ പത്മകുമാറിന്റെയും എൻ.വാസുവിന്റെ പങ്ക് തിരിച്ചടിയിലെ പ്രധാന ഘടകമായി. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം എംഎൽഎമാർക്കെതിരെ എന്ത് നടപടിയെടുത്തു എന്ന കോൺഗ്രസിന്റെ ചോദ്യത്തിന് സിപിഎം കൃത്യമായ മറുപടി നൽകിയില്ല. ഭരണ തുടർച്ചയിൽ ഉണ്ടാകാനിടയുള്ള വിരുദ്ധ വികാരവും എൽഡിഎഫ് കണ്ടില്ല. ഇതെല്ലാമാണ് എൽഡിഎഫിന് തെരഞ്ഞെടുപ്പിൽ കനത്ത ആഘാതം ഉണ്ടാക്കിയത്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ ഏത് തന്ത്രം കൊണ്ട് തിരിച്ചടികളെ മറികടക്കാമെന്ന് എൽഡിഎഫ് ആഴത്തിൽ ചിന്തിക്കേണ്ടി വരും.

Exit mobile version