Site icon Newskerala

തദ്ദേശ തെരഞ്ഞെടുപ്പ്​; മൂന്നുതവണ മത്സരിച്ചവർക്ക്​ ഉപാധികളോടെ ഇളവ്​ നൽകി മുസ്‍ലിം ലീഗ്

കോ​ഴി​ക്കോ​ട്​: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നു​ത​വ​ണ മ​ത്സ​രി​ച്ച​വ​ർ​ക്ക്​ സീ​റ്റി​ല്ലെ​ന്ന നി​ല​പാ​ടി​ൽ അ​യ​വു​വ​രു​ത്തി മു​സ്​​ലിം ലീ​ഗ്. പു​തി​യ തീ​രു​മാ​ന​മ​നു​സ​രി​ച്ച്, മൂ​ന്നു​ത​വ​ണ പൂ​ർ​ത്തി​യാ​ക്കി, ക​ഴി​ഞ്ഞ​ത​വ​ണ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ മാ​റി​നി​ന്ന നേ​താ​ക്ക​ൾ​ക്ക്​ പാ​ർ​ട്ടി​യു​ടെ വി​ജ​യ​ത്തി​നും പ്രാ​ദേ​ശി​ക സ​മ​വാ​ക്യ​ങ്ങ​ൾ​ക്കും അ​നി​വാ​ര്യ​മാ​ണെ​ങ്കി​ൽ മ​ത്സ​രി​ക്കാം. എ​ന്നാ​ൽ, അ​ത്ത​രം നേ​താ​ക്ക​ൾ​ക്ക്​ ബ​ന്ധ​പ്പെ​ട്ട വാ​ർ​ഡ്​ ക​മ്മി​റ്റി​യു​ടെ​യും പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​ക​ളു​ടെ​യും നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യും ഏ​ക​ക​ണ്​​ഠ​മാ​യ ശി​പാ​ർ​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി മ​ത്സ​ര​ത്തി​ന്​ അ​നു​മ​തി ന​ൽ​കു​ക. അ​തേ​സ​മ​യം, മൂ​ന്ന്​ ത​വ​ണ​യി​ല​ധി​കം ജ​ന​പ്ര​തി​നി​ധി​ക​ളാ​യ​വ​ർ​ക്ക്​ ഈ ​പ​രി​ഗ​ണ​ന ഉ​ണ്ടാ​കി​ല്ലെ​ന്നും സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ. സ​ലാം ജി​ല്ല ക​മ്മി​റ്റി​ക​ൾ​ക്ക് അ​യ​ച്ച സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി.ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ്​ മൂ​ന്നു​ത​വ​ണ മ​ത്സ​രി​ച്ച​വ​ർ മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന സു​പ്ര​ധാ​ന തീ​രു​മാ​നം പാ​ർ​ട്ടി എ​ടു​ത്ത​ത്. എ​ന്നാ​ൽ, ഇ​ത്​ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യു​ടെ ജ​യ സാ​ധ്യ​ത​ക​ൾ​ക്ക്​ മ​ങ്ങ​ലേ​ൽ​പി​ച്ച​താ​യു​ള്ള വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നേ​തൃ​ത്വം ഇ​ള​വി​ന്​ ത​യാ​റാ​യ​ത്. ഒ​രു പ്ര​ദേ​ശ​ത്ത്​ പ്ര​ത്യേ​ക വ്യ​ക്തി സ്ഥാ​നാ​ർ​ഥി​യാ​യി​ല്ലെ​ങ്കി​ൽ സീ​റ്റ്​ ന​ഷ്ട​പ്പെ​ടു​മെ​ന്ന അ​വ​സ്ഥ​യി​ലോ, ന​ഷ്ട​പ്പെ​ട്ട സീ​റ്റ്​ തി​രി​ച്ചു​പി​ടി​ക്കാ​ൻ അ​യാ​ളി​ലൂ​ടെ ക​ഴി​യു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലോ ഏ​ക​ക​ണ്ഠ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ അ​ത്ത​രം വ്യ​ക്തി​ക​ൾ​ക്കാ​യി​രി​ക്കും സം​സ്​​ഥാ​ന ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ മ​ത്സ​രി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​വു​ക. ജി​ല്ല​ക​ളി​ലും മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ ത​ല​ങ്ങ​ളി​ലും രൂ​പ​വ​ത്​​ക​രി​ച്ച പാ​ർ​ല​മെ​ന്‍റ​റി​ ബോ​ർ​ഡു​ക​ളി​ൽ വ​നി​ത പ്രാ​തി​നി​ധ്യം ആ​വ​ശ്യ​മാ​ണെ​ന്ന​ വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ല്ലാ ജി​ല്ല പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡി​ലേ​ക്കും വ​നി​ത ലീ​ഗി​ന്‍റെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ​യും നി​യോ​ഗി​ച്ചു. പി. ​സ​ഫി​യ (കാ​സ​ർ​കോ​ട്), സാ​ജി​ദ ടീ​ച്ച​ർ (ക​ണ്ണൂ​ർ), ജ​യ​ന്തി രാ​ജ​ൻ (വ​യ​നാ​ട്), അ​ഡ്വ. പി. ​കു​ൽ​സു (കോ​ഴി​ക്കോ​ട്), സു​ഹ്​​റ മ​മ്പാ​ട്​ (മ​ല​പ്പു​റം), ഷം​ല ഷൗ​ക്ക​ത്ത്​ (പാ​ല​ക്കാ​ട്), അ​ഡ്വ. ന​ഫീ​സ (തൃ​ശൂ​ർ), സാ​ജി​ത നൗ​ഷാ​ദ്​ (എ​റ​ണാ​കു​ളം), ബ്ര​സീ​ലി​യ ഷം​സു​ദ്ദീ​ൻ (ഇ​ടു​ക്കി), ഷാ​ഹി​ന നി​യാ​സി (ആ​ല​പ്പു​ഴ), സ​റീ​ന ഹ​സീ​ബ്​ (കോ​ട്ട​യം), ഷീ​ന പ​ടി​ഞ്ഞാ​റ്റ​ക​ര (പ​ത്ത​നം​തി​ട്ട), മീ​ര റാ​ണി (കൊ​ല്ലം), സ​ബീ​ന മ​റ്റ​പ്പ​ള്ളി (തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​ർ​ക്കാ​ണ്​ ജി​ല്ല​ത​ല ചു​മ​ത​ല.

Exit mobile version