കുന്ദമംഗലത്ത് വീടിനുള്ളിൽ ഉഗ്രസ്ഫോടനം; രണ്ടു പേര്‍ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരുക്ക്
കുന്ദമംഗലം:വിഷ്ണുവിനെയും ഭാര്യയെയും അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്.
വിഷു വിപണി ലക്ഷ്യമിട്ട് വീടിനുള്ളിൽ നടത്തിയ അനധികൃത പടക്കനിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ മരിച്ചവരുടെ ശരീരഭാഗങ്ങൾ 25 മീറ്ററോളം ദൂരേക്ക് തെറിച്ചുപോയ നിലയിലായിരുന്നു. സ്ഫോടനം നടന്ന വീട് ഭാഗികമായി തകരുകയും സമീപത്തെ വീടുകളുടെ ജനൽചില്ലുകൾ പൊട്ടിത്തെറിക്കുകയും ചെയ്തിട്ടുണ്ട്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഒരു കുട്ടിയെ പരുക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.





