മെസി പണം വാങ്ങി കേരളത്തെ ചതിച്ചു’; കായികമന്ത്രി വി. അബ്ദുറഹിമാൻ
‘
മലപ്പുറം: മെസി പണം വാങ്ങി കേരളത്തെ ചതിച്ചുവെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ. 16,000 മില്യൺ ഡോളർ അർജന്റീന ഫുട്ബോൾ അസോസിയേഷന് സ്പോൺസർ നൽകിയിട്ടും കരാർ ലംഘിച്ച് മെസി വരാതിരുന്നത് അവരുടെ വീഴ്ച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പണം നഷ്ടപ്പെട്ടത് സർക്കാരിനല്ല, സ്പോൺസർക്കാണ്. തിരൂരിലെ തെരഞ്ഞെടുപ്പിൽ ഇത് തനിക്കെതിരെ പ്രചാരണ വിഷയമാക്കുന്നുണ്ടെങ്കിലും അത് ജനങ്ങൾക്കിടയിൽ വിലപ്പോകില്ല. കൃത്യമായ കരാറുകൾ ഉണ്ടായിട്ടും അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ കാണിച്ചത് വലിയ വഞ്ചനയാണെന്നും വി. അബ്ദുറഹിമാൻ പറഞ്ഞു.
കരാറിലൊപ്പിട്ട ശേഷം വരാതിരുന്നത് നമ്മുടെ കുഴപ്പമല്ല, അവരുടെ കുഴപ്പമാണ്. ഫുട്ബോൾ പ്രേമികൾ ധാരാളമുള്ള കേരളം പോലൊരു സംസ്ഥാനത്ത് ചതിക്കുകയാണ് അവര് ചെയ്തതെന്നും വി അബ്ദുറഹിമാൻ പറഞ്ഞു.





