കർണാടകയിൽ 13കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ

ബം​ഗളൂരു: കർണാടകയിൽ 13കാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കൂട്ടബലാത്സം​ഗം ചെയ്തു. ധാർവാ‍ഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് സംഭവം. 14-15 വയസുകാരായ മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വീട്ടിൽ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയം ഇവിടെയെത്തിയ ആൺകുട്ടികൾ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ബലാത്സം​ഗം ചെയ്യുകയായിരുന്നു. പെൺകുട്ടിക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്നും മൂന്ന് ആൺകുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹുബ്ബള്ളി- ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു. പ്രതികളിൽ രണ്ട് പേർ ഹൈസ്കൂൾ വിദ്യാർഥികളാണെന്നും മൂന്നാമൻ സ്കൂൾ പഠനം ഉപേക്ഷിച്ചെന്നാണ് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു.ബലാത്സം​ഗത്തിന്റെ വീഡിയോ തങ്ങളുടെ കൈയിലുണ്ടെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ഇവരുടെ മൊബൈൽ ഫോണുകളും കസ്റ്റഡ‍ിയിലെടുത്തതായും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഉദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button