ഒരു ലക്ഷത്തിന്‍റെ കണ്ണട വാങ്ങാൻ വിസമ്മതിച്ച് അമ്മ; മകന്‍ പറഞ്ഞ കാരണം കേട്ടപ്പോൾ ഒടുവിൽ സമ്മതം, സംഭവിച്ചത് ഇതാണ്!

ഡൽഹി: ഭൂരിഭാഗം അമ്മമാരും അങ്ങനെയാണ്…മക്കളുടെ ശമ്പളം നോക്കിയേ അവര്‍ ചെലവാക്കൂ..വില കൂടിയ സാരിയോ, ആഭരണങ്ങളോ സമ്മാനമായി നൽകിയാൽ എന്തിനാണ് ഇത്ര പണം ചെലവാക്കിയതെന്ന് പറഞ്ഞ് പരിഭവം പറയും, എന്നിട്ട് ആ സമ്മാനങ്ങളെ സ്നേഹത്തോടെ നെഞ്ചോട് ചേര്‍ക്കും. മക്കൾക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങൾ മാറ്റിവെക്കുന്ന ഇന്ത്യൻ മാതാപിതാക്കളുടെ സ്വഭാവം വ്യക്തമാക്കുന്ന ഒരു ഹൃദ്യമായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഡൽഹി ആസ്ഥാനമായുള്ള വേദിക് ക്രാഫ്റ്റിന്‍റെ എംഡി സാഹിൽ രാജ് കുമാർ തന്‍റെ അമ്മയെക്കുറിച്ച് പങ്കുവെച്ച അനുഭവമാണ് വൈറലായത്.സാഹിൽ തന്‍റെ എക്സ് ഹാൻഡിലിലൂടെയാണ് കഥ പങ്കുവെച്ചത്. അമ്മയ്ക്ക് ഒരു ലക്ഷം രൂപ വിലവരുന്ന ബ്രാൻഡഡ് കണ്ണട സമ്മാനമായി നൽകാൻ സാഹിൽ തീരുമാനിച്ചു. എന്നാൽ വില കേട്ടപ്പോൾ തന്നെ അമ്മ അത് നിരസിച്ചു. “ഇത്രയും പണം ഒരു കണ്ണടയ്ക്കായി കളയുന്നത് അനാവശ്യമാണെന്നും ഇത് വാങ്ങാൻ തനിക്ക് താല്പര്യമില്ലെന്നും” അമ്മ കടുപ്പിച്ചു പറഞ്ഞു.എന്നാൽ സാഹിൽ വിട്ടുകൊടുക്കാൻ തയ്യാറായില്ല. തന്‍റെ മാസവരുമാനം ഏകദേശം 5 ലക്ഷം രൂപയോളം വരുമെന്ന് മകൻ വെളിപ്പെടുത്തിയതോടെ അമ്മ നിലപാട് മാറ്റി. മകന്റെ സാമ്പത്തിക ഭദ്രതയിൽ സമാധാനം തോന്നിയ അമ്മ സന്തോഷത്തോടെ ആ സമ്മാനം സ്വീകരിക്കുകയായിരുന്നു.”മക്കളുടെ വരുമാനം എത്രയാണെന്ന് കൃത്യമായി അറിയാത്തപ്പോൾ അവർ പണം ധൂർത്തടിക്കുകയാണോ എന്ന് അമ്മമാർ ഭയപ്പെടും. എന്നാൽ മക്കൾ സുരക്ഷിതരാണെന്ന് ഉറപ്പായാൽ അവർ ആ സന്തോഷത്തിൽ പങ്കുചേരും,” എന്നാണ് സാഹിൽ തന്‍റെ കുറിപ്പിൽ വ്യക്തമാക്കിയത്.നിരവധി പേരാണ് സാഹിലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. സാഹിൽ നല്ലൊരു മകനാണെന്നും ദൈവം അനുഗ്രഹിക്കട്ടയെന്നും നെറ്റിസൺസ് കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button