യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന കേസ്; പ്രതി ദീക്ഷിതിനെതിരെ കൊലക്കുറ്റം ചുമത്തി
പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ദീക്ഷിതിനെതിരെ കൊലക്കുറ്റം ചുമത്തി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാട്ടുകുളം സ്വദേശി വൈഷ്ണവിയാണ് (26) ആണ് കൊല്ലപ്പെട്ടത്. ബെഡ്ഷീറ്റ് അമർത്തിയാണ് ദീക്ഷിത് വൈശനവിയുടെ ജീവനെടുത്തത്.
ഒക്ടോബർ 9 നാണ് ദുരൂഹ സാഹചര്യത്തിൽ വൈഷ്ണവി കൊല്ലപ്പെട്ടത്. വൈഷ്ണവിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഒക്ടോബർ 9 ന് രാത്രി വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയിൽ എത്തിയതും വൈഷ്ണവി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകളാണ് വൈഷ്ണവി.
