എറണാകുളം–-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്നനേര്യമംഗലം പാലത്തിന് ഇന്ന് 91 വയസ്സ്‌

എറണാകുളം–-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലത്തിന് ഇന്ന് 91 വയസ്സ്‌. 1935 മാർച്ച് രണ്ടിന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് ഉദ്ഘാടനം ചെയ്ത പാലം ഏഷ്യയിലെ ആദ്യ എ ക്ലാസ് ആർച്ച് പാലംകൂടിയാണ്.
1924ൽ ആരംഭിച്ച നേര്യമംഗലം പാലം നിർമാണം പൂർത്തിയാകാൻ 10 വർഷമെടുത്തു. പെരിയാറിലെ ശക്തമായ ഒഴുക്കിനെ അതിജീവിക്കാൻ കമാനാകൃതിയിലാണ് നിർമാണം.

കൊച്ചിയിൽനിന്ന്‌ തട്ടേക്കാട്, -പൂയംകുട്ടി, മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത. ഹൈറേഞ്ചിൽനിന്നും സുഗന്ധവ്യഞ്ജനങ്ങളടക്കം എല്ലാ വ്യാപാര-വ്യവഹാരങ്ങളും കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ വഴിയായിരുന്നു. പുതിയ പാതയിലുള്ളവിധം ചെങ്കുത്തായ കയറ്റങ്ങളോ വളവുകളോ ഈ പാതയിൽ ഉണ്ടായിരുന്നില്ല.
1872ൽ ബ്രിട്ടീഷുകാർ മൂന്നാറിൽ തേയിലത്തോട്ടങ്ങൾ ആരംഭിച്ചു. ഫാക്ടറികളിൽ കൊളുന്ത് എത്തിക്കാനായി റെയിൽപ്പാതകൾ നിർമിക്കുകയും ചെയ്തിരുന്നു. തേയില റോപ്‌വേ വഴിയും റോഡ് മാർഗവുമായി തേനിവഴി തൂത്തുക്കുടിയിൽ എത്തിച്ച് കപ്പലിൽ ബ്രിട്ടനിലേക്ക് കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം.

എന്നാൽ, തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്ന പേരിൽ അറിയപ്പെടുന്ന കൊല്ലവർഷം 1099ൽ ഉണ്ടായ (ഇംഗ്ലീഷ് വർഷം 1924) മഹാപ്രളയത്തിൽ രാജപാതയിലെ കരിന്തിരിമല ഇടിഞ്ഞ് നാമാവശേഷമാകുകയും പൂയംകുട്ടിമുതൽ മാങ്കുളംവരെയുള്ള പാത തകർന്നടിയുകയും ചെയ്തു. സമുദ്രനിരപ്പിൽനിന്ന്‌ 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽവരെ വെള്ളപ്പൊക്കം ഉണ്ടായി. ബ്രിട്ടീഷുകാർ നിർമിച്ച റെയിലും റോപ്‌വേയും പ്രളയത്തിൽ നശിച്ചു.
കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങൾ ഇല്ലാതായി. തുടർന്ന്, ആലുവമുതൽ മൂന്നാർവരെ പുതിയ പാതയും പെരിയാറിന് കുറുകെ പുതിയ പാലവും നിർമിക്കാൻ മഹാറാണി സേതു ലക്ഷ്മിഭായി ഉത്തരവിട്ടു.

റാണി സേതു ലക്ഷ്മിഭായിയുടെ പേരിൽ നിർമിച്ചിരിക്കുന്ന പാലം 1935നുശേഷം ഹൈറേഞ്ചിനുണ്ടായിട്ടുള്ള എല്ലാ വളർച്ചയിലും മുഖ്യപങ്ക്‌ വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന്‌ ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന് വഴിയൊരുക്കിയതും നേര്യമംഗലം പാലമാണ്. 214 മീറ്റർ നീളത്തിൽ 4.9 മീറ്റർ വീതിയോടെ അഞ്ച്‌ സ്പാനുകളിലായാണ് പാലം ഉയർന്നത്. പാലത്തിലെ ആർച്ചുകൾ സ്പാനുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സുർഖിയും കരിങ്കല്ലും ഉപയോഗിച്ചാണ് നിർമാണം. 1961ലും 2018ലും ഉണ്ടായ മഹാപ്രളയങ്ങളെ അതിജീവിച്ച് പെരിയാറിന് കുറുകെ, കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ പ്രൗഢിയിൽ വിരാജിക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button