മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ
സംസ്ഥാനത്ത് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഇതോടെ കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.
മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയമായ വിവരം ലഭിച്ചതായി വിവിധ ഖാസിമാർ അറിയിച്ചു.
ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്. വിശ്വാസികള്‍ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്. പള്ളികളില്‍ നാളെ രാവിലെ പെരുന്നാള്‍ നിസ്കാരം നടക്കും. പുത്തൻ വസ്ത്രങ്ങളണിഞ്ഞും ദാനധർമ്മങ്ങള്‍ നിർവ്വഹിച്ചും പരസ്പരം ആശംസകള്‍ കൈമാറിയും വിശ്വാസികള്‍ ഈ ദിനത്തെ വരവേല്‍ക്കും.





