പാലക്കാട് നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു
പാലക്കാട്: പാലക്കാട് ധോണിയിൽ കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മുണ്ടൂർ -ധോണി റോഡിൽ അരുമണി എസ്റ്റേറ്റിനടുത്താണ് സംഭവം. മുണ്ടൂർ വേലിക്കാട് സ്വദേശിയുടെ പേരിലുള്ള ഐ10 ഗ്രാൻഡ് കാറാണ് കത്തിയത്. ഏറെ നേരമായി റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനമാണ് പെട്ടെന്ന് തീപടരുന്നത് കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. നാട്ടുകാർ ചേർന്ന് തീ അണക്കുകയായിരുന്നു. അതിന് ശേഷമാണ് അകത്ത് ആളുള്ള വിവരം അറിയുന്നത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പൊലീസ് അന്വേഷണം തുടരുകയാണ്.





