പോർട്ട് നോവൊ: ആഫ്രിക്കൻ രാജ്യമായ ബെനിൻ ചരിത്രത്തിൽ ആദ്യമായി ലോകകപ്പിൽ പന്തുതട്ടാനൊരുങ്ങുന്നു. ഫിഫ റാങ്കിങ്ങിൽ നിലവിൽ 93ാം സ്ഥാനത്തുള്ള ബെനിന് ഒരു സമനില മതി ചരിത്രത്തിലേക്ക് കടന്നുകയറാൻ. അവസാന റൗണ്ട് മത്സരത്തിൽ എതിരാളികൾ നൈജീരിയയാണ്. ഇതിനു മുൻപ് ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജയം ബെനിന് ആയിരുന്നു. ഒൻപത് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്താണ് ആഫ്രിക്കയിൽ നിന്നുള്ള കുഞ്ഞുരാജ്യം. രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്. ഒന്നാം സ്ഥാനക്കാർക്ക് നേരിട്ട് യോഗ്യതയും രണ്ടാം സ്ഥാനക്കാർക്ക് എല്ലാ ഗ്രൂപ്പുകളിലെയും മികച്ച രണ്ടാം സ്ഥാനക്കാരുടെ പോയിന്റ് അടിസ്ഥാനത്തിൽ നിർണയിച്ചുമാണ് യോഗ്യത നേടാൻ സാധിക്കുക.
