ഹെൽമെറ്റ് വെക്കാത്തതിന് ഫോണിലേക്ക് ചലാൻ, ഞെട്ടി ഉടമ; സോഷ്യൽ മീഡിയിയൽ വ്യാപക വിമർശനം, ബൈക്ക് മോഷ്ടാവ് കുടുങ്ങിയത് ഇങ്ങനെ

ഹൈദരാബാദ്: ട്രാഫിക് പൊലീസ് അയച്ച ഒരു ചലാനിലൂടെ മൂന്ന് മാസം മുമ്പ് മോഷണം പോയ സ്‌കൂട്ടർ കണ്ടെത്തിയിരിക്കുകയാണ് ഉടമ. ഹെൽമെറ്റ് വയ്ക്കാതെ സ്കൂട്ടർ ഓടിച്ച, കള്ളന്റെ ചിത്രം അടക്കമുള്ള ചെല്ലാൻ ലഭിച്ചതോടെയാണ് മൂന്ന് മാസം പഴക്കമുള്ള കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. കള്ളന്റെ ചിത്രം സഹിതം വാഹന ഉടമയായ ഫൈസൽ റഹ്മാന്റെ മൊബൈലിൽ ‘ചലാൻ’ എത്തി. ഇതോടെ പ്രതിയുടെ ചിത്രം സോഷ്യൽ മീഡിയയിലും പ്രചരിച്ചു. കഴിഞ്ഞ ജനുവരി 24നായിരുന്നു ഹൈദരാബാദ് സ്വദേശിയായ ഫൈസൽ റഹ്മാന്റെ സ്‌കൂട്ടർ മോഷണം പോയത്. പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ വാഹനത്തെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. ഏപ്രിൽ ഏഴിന് ഫൈസലിന്റെ ഫോണിലേക്ക് ചലാൻ സന്ദേശം എത്തിയത്. തുടർന്ന് യുവാവ് ചലാൻ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രിയ @HYDTP @hydcitypolice എന്റെ വാഹനം 3 മാസം മുമ്പ് മോഷ്ടിക്കപ്പെട്ടു, ഹബീബ് നഗർ പോലീസ് സ്റ്റേഷനിൽ ഇതിനകം ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന്, അതേ വാഹനത്തിന് എനിക്ക് ഒരു ട്രാഫിക് ചലാൻ ലഭിച്ചു, ചിത്രത്തിൽ കള്ളന്റെ മുഖം വ്യക്തമായി കാണാം. ഈ ചിത്രം നോക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. – എന്നായിരുന്നു പോസ്റ്റ് “ഇന്ന്, അതേ വാഹനത്തിന് എനിക്ക് ഒരു ട്രാഫിക് ചലാൻ ലഭിച്ചു, ചിത്രത്തിൽ കള്ളന്റെ മുഖം വ്യക്തമായി കാണാം,” ഹൈദരാബാദ് ട്രാഫിക് പോലീസിനെയും സിറ്റി പോലീസിനെയും ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പോസ്റ്റ് വൈറലായതിന് പിന്നാലെ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനം കണ്ടെത്തുകയും ഓടിച്ചിരുന്നയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ അനാസ്ഥയെക്കുറിച്ച് വ്യാപക വിമർശനങ്ങളാണ് സോഷ്യൽ മീഡിയിയൽ ഉയർന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot