ദുബൈ: ലെ നിർണായക സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്താന് 11 റൺസ് വിജയവും ഫൈനൽ ബെർത്തും. ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്താൻ ഇന്ത്യയുമായി മൂന്നാമങ്കത്തിന്.136 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശിന് 9 വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനെ സാധിച്ചുള്ളൂ . ടോസ് നഷ്‍ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ തുടക്കം മോശമായിരുന്നു. ഒരുഘട്ടത്തിൽ ആറിന് 71 എന്ന നിലയിൽ തകർന്ന പാകിസ്താനെ ഹാരിസും മുഹമ്മദ് നവാസും ചേർന്ന് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. പാകിസ്താന്‍റെ മുൻ നിരയെ എറിഞ്ഞിട്ട ബംഗ്ലാ ബൗളർമാർ, 15 ഓവറോളം ശക്തമായ പോരാട്ടവീര്യമാണ് പുറത്തെടുത്തത്. ടസ്കിൻ അഹ്മദ് മൂന്നും മെഹ്ദി ഹസൻ, റിഷാദ് ഹൊസൈൻ എന്നിവർ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് പാകിസ്താൻ നേടിയത്. ആദ്യ ഓവറില്‍ തന്നെ സാഹിബ്‌സാദ ഫര്‍ഹാന്‍ പുറത്തായി. നാല് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ സയിം അയൂബും കൂടാരം കയറി. അതോടെ ടീം രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് റൺസ് എന്ന നിലയിലായി. മൂന്ന് പന്ത് നേരിട്ട അയൂബ് സംപൂജ്യനായി മടങ്ങി. ഏഷ്യാകപ്പില്‍ ഇത് നാലാം തവണയാണ് അയൂബ് റൺ കണ്ടെത്താനാകാതെ കൂടാരം കയറുന്നത്.മൂന്നാം വിക്കറ്റില്‍ ഫഖര്‍ സമാനും ക്യാപ്റ്റൻ സല്‍മാന്‍ അലി ആഗയും ചേര്‍ന്ന് ടീമിനെ കരകയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ശ്രദ്ധയോടെ ബംഗ്ലാ ബൗളര്‍മാരെ നേരിട്ട ഇരുവരും സ്‌കോറുയര്‍ത്തി. എന്നാല്‍ ടീം സ്‌കോര്‍ 29-ല്‍ നില്‍ക്കേ ഫഖര്‍ സമാന്‍ പുറത്തായി. 20 പന്തില്‍ നിന്ന് 13 റണ്‍സെടുത്താണ് താരം പുറത്തായത്. അഞ്ചാമനായി ഇറങ്ങിയ ഹുസൈന്‍ തലാത്ത് മൂന്ന് റണ്‍സ് മാത്രമെടുത്ത് തിരികെ മടങ്ങി. സല്‍മാന്‍ ആഗ 19 റണ്‍സെടുത്ത് പുറത്തായതോടെ പാകിസ്താന്‍ 10.5 ഓവറില്‍ അഞ്ചിന് 49 എന്ന നിലയിലേക്ക് വീണു.കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെയാണ് പിന്നാലെ ക്രീസിലെത്തിയത്. ഷഹീന്‍ പതിവുപോലെ അടിച്ചുകളിച്ചതോടെ പാക് സ്‌കോര്‍ 70കടന്നു. 13 പന്തില്‍ രണ്ട് സിക്‌സിന്റെ അകമ്പടിയോടെ താരം 19 റണ്‍സെടുത്തു. ഏഴാം വിക്കറ്റില്‍ മുഹമ്മദ് നവാസുമായി ചേര്‍ന്ന് ഹാരിസ് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സ്‌കോര്‍ 100 കടത്തിയത്. ഹാരിസ് 23 പന്തില്‍ 31 റണ്‍സെടുത്തപ്പോള്‍ നവാസ് 15 പന്തില്‍ 25 റണ്‍സെടുത്തു. ഏഷ്യാകപ്പ് ഫൈനല്‍ ടിക്കറ്റെടുക്കാന്‍ ബംഗ്ലാദേശിന് മുന്നില്‍ 136 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് ബംഗ്ലാദേശ് ബൗളര്‍മാര്‍ കാഴ്ചവെച്ചത്. മത്സരത്തിലെ വിജയികള്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയെ നേരിടും. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കവും തകർച്ചയിലായിരുന്നു. ആദ്യഓവറിലെ അഞ്ചാമത്തെ ബോളിൽ ശാഹീൻ അഫ്രീദിയെ ഉയർത്തിയടിക്കാൻ ശ്രമിച്ച ഇമോൺ മുഹമ്മദ് നവാസിന് പിടികൊടുത്ത് പൂജ്യനായി കൂടാരം കയറി. ബംഗ്ലാദേശിന്റെ വിശ്വസ്ത ബാറ്ററായ ഹൃദോയി അഞ്ച് റൺസെടുത്ത് അഫ്രീദിയുടെ ബോളിൽ സായിം അയൂബിന് പിടികൊടുത്തു രണ്ടാം വിക്കറ്റ് സമ്മാനിച്ചു. ഇടവേളകളിൽ കൃത്യമായി വിക്കറ്റുകളെടുത്ത് പാകിസ്താൻ കളിതിരിച്ചുപിടിക്കുകയായിരുന്നു. സ്കോർ 29 റൺസിലെത്തിയപ്പോൾ സൈഫ് ഹുസൈൻ ഹാരിസ് റഊഫിന്റെ ബോളിൽ സായിം അയൂബിന് പിടികൊടുത്ത് മടങ്ങി. 44 റൺസിലെത്തുമ്പോൾ മെഹ്ദി ഹസനും 11ാം ഓവറിൽ നൂറുൽ ഹസനും വീണതോടെ സ്കോർ അഞ്ചിന് 63 എന്ന നിലയിലായി. സ്കകോർ 73ലെത്തിയപ്പോൾ ജാക്കർ അലി സായിം അയൂബിന്റെ ബോളിൽ മുഹമ്മദ് നവാസിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ ബംഗ്ലാ കടുവകൾ തിരിച്ചു കയറാനാവാത്ത വിധം പരാജയത്തിന്റെ കയത്തിൽ വീണിരുന്നു. ശാഹിദ് അഫ്രീദിയുടെ രണ്ടാം വരവിൽ സ്ലോ ബാളിൽ ഷമീം ഹൊസൈൻ തലത് ഹുസൈന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഇടക്കിടെ പന്ത് അതിർത്തിവര കടന്നെങ്കിലും പാക് ബോളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഹാരിസ് റഊഫ് എറിഞ്ഞ 17ാം ഓവറിൽ ഹസൻ സാക്കിബിന്റെയും ടസ്കിൻ അഹ്മദിന്റെയും കുറ്റിതെറിപ്പിച്ച് പാക് വിജയം ഉറപ്പിക്കുകയായിരുന്നു. ജയിക്കാൻ 136 റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശ് ബാറ്റിങ് ഒരുവിക്കറ്റ് ബാക്കി നിൽക്കെ 124 റൺസിൽ അവസാനിക്കുകയായിരുന്നു. ശാഹീൻ അഫ്രിദിയും ഹാരിസ് റഊഫും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. സായിം അയൂബ് രണ്ടും മുഹമ്മദ് നവാസ് ഒരുവിക്കറ്റും വീഴ്ത്തി.
