Site icon Newskerala

അഭിഷേകിനെ 3 ബോളിൽ പുറത്താക്കുമെന്ന് പാകിസ്ഥാൻ താരം, എന്നാൽ അത് ഒരിക്കലും നടക്കില്ലെന്ന് സഹതാരം; സംഭവം ഇങ്ങനെ

ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയെ വെറും മൂന്നു ബോളില്‍ പുറത്താക്കി കാണിക്കാമെന്നു വീമ്പിളക്കിയ മുന്‍ പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഇഹ്‌സാനുള്ളയ്ക്കു മറുപടിയുമായി സഹതാരം തൻവീർ അഹമ്മദ്.

ദിവസങ്ങള്‍ക്കു മുമ്പായിരുന്നു പാകിസ്താനിലെ ഒരു യൂട്യൂബ് ചാനലില്‍ സംസാരിക്കവെ അഭിഷേകിനെ പുച്ഛിച്ചുകൊണ്ടുള്ള ഇഹ്‌സാനുള്ളയുടെ വാക്കുകള്‍. കഴിഞ്ഞ ഏഷ്യാ കപ്പിലെ ഹീറോയായ അഭിഷേകിനെ ഔട്ടാക്കാന്‍ തനിക്കു ഒരോവര്‍ മതിയെന്നും വെറും മൂന്നു ബോളില്‍ തന്നെ എങ്ങനെ ഔട്ടാക്കണമെന്നു താന്‍ കാണിക്കാമെന്നുമായിരുന്നു ഇഹ്‌സാനുള്ള പറഞ്ഞത്.
“ഇഹ്‌സാനുള്ള അഭിഷേക് ശര്‍മയെ കുറിച്ച് പറയുന്ന ആ വീഡിയോ ഞാന്‍ കണ്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ പോലും ഇപ്പോള്‍ കളിക്കാതിരിക്കുകയും ഗെയിമിനായി ഫിറ്റല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ഒരിക്കലും യാഥാര്‍ഥ്യമാവാനിടയില്ലാത്ത ഈ തരത്തിലുള്ള അവകാശവാദങ്ങള്‍ നീ നടത്തുന്നതില്‍ എന്തു കാര്യമാണുള്ളത്”

അന്താരാഷ്ട ക്രിക്കറ്റില്‍ കളിക്കുകയാണെങ്കില്‍ പോലും അഭിഷേക് ശര്‍മയെ വെറും മൂന്നു ബോളില്‍ ഔട്ടാക്കുമെന്നുള്ള അവകാശവാദത്തില്‍ യാതൊരു വിശ്വാസയോഗ്യതയുമില്ല” തൻവീർ അഹമ്മദ് പറഞ്ഞു.

Exit mobile version