മാ​ല പൊ​ട്ടി​ച്ച് ‘പ​മ്പ ക​ട​ക്കാ​ൻ’ നോ​ക്കി; പൊ​ലീ​സ് ആ​റ്റി​ൽ ചാ​ടി പ്ര​തി​യെ പി​ടി​ച്ചു

ആ​റ​ന്മു​ള: വീ​ട്ട​മ്മ​യു​ടെ മൂ​ന്നു പ​വ​നി​ല​ധി​കം വ​രു​ന്ന സ്വ​ർ​ണ​മാ​ല​യും താ​ലി​യും പൊ​ട്ടി​ച്ചെ​ടു​ത്ത് ഓ​ടു​ന്ന​തി​നി​ടെ ര​ക്ഷ​പ്പെ​ടാ​നാ​യി പ​മ്പ​യാ​റ്റി​ൽ ചാ​ടി​യ പ്ര​തി​യെ പി​ന്നാ​ലെ ആ​റ്റി​ൽ ചാ​ടി ആ​റ​ന്മു​ള പൊ​ലീ​സ് പി​ടി​കൂ​ടി. ആ​റ​ന്മു​ള കു​ഴി​ക്കാ​ല സ്വ​ദേ​ശി കു​റു​ന്താ​ർ കാ​വി​ന് മേ​ലേ​തി​ൽ വീ​ട്ടി​ൽ രാ​ജേ​ഷ് കു​മാ​ർ (36)നെ​യാ​ണ് ആ​റ​ന്മു​ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ കി​ര​ൺ, ആ​കേ​ഷ് എ​ന്നീ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ജീ​വ​ൻ പ​ണ​യം​വെ​ച്ച് പ​മ്പ​യാ​റ്റി​ൽ ചാ​ടി പി​ടി​കൂ​ടി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ആ​റ​ന്മു​ള വ​ഞ്ചി​ത്ര സ്വ​ദേ​ശി​നി മേ​ല​ക​ത്തി​ൽ തു​ണ്ടി​യി​ൽ വീ​ട്ടി​ൽ പ്ര​സ​ന്ന (62)യു​ടെ മാ​ല​യാ​ണ് പ്ര​തി അ​പ​ഹ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് വീ​ടി​ന്റെ ഗേ​റ്റ് അ​ട​ക്കു​ന്ന​തി​നാ​യി മു​റ്റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ പ​തു​ങ്ങി​യി​രു​ന്ന പ്ര​തി സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ പെ​ട്ടെ​ന്ന് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​സ്.​​ഐ ആ​ഷി​ൽ ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ട​ൻ​ത​ന്നെ പൊ​ലീ​സ് എ​ത്തി​യെ​ങ്കി​ലും ഇ​യാ​ൾ സ​മീ​പ​ത്തെ മു​ള​ങ്കാ​ട്ടി​ൽ ഒ​ളി​ച്ചു. പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ പ്ര​തി മു​ള​ങ്കാ​ട്ടി​ൽ​നി​ന്നും പ​മ്പ​യാ​റ്റി​ൽ ചാ​ടി നീ​ന്തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ന്നാ​ലെ ചാ​ടി ആ​റി​ന് ന​ടു​വി​ൽ​നി​ന്ന് ഇ​യാ​ളെ ക​ര​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​സ്.​ഐ​യു​ടെ കാ​ലി​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഏ​റെ​നേ​രം പ​ണി​പ്പെ​ട്ട് പ്ര​തി​യെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button