കൈക്കൂലി കേസിൽ പോലീസ് ഉദ്യോഗസ്ഥന് ഏഴ് വർഷം കഠിന തടവും 20000 പിഴയും ശിക്ഷ
കൊല്ലം : കൈക്കൂലി കേസിൽ പോലീസ് ഉദ്യോഗസ്ഥന് ഏഴ് വർഷം കഠിന തടവും 20000 പിഴയും ശിക്ഷ. കോന്നി സ്വദേശിയായ താജുദ്ദീൻ എ യെ ആണ് കൊല്ലം വിജിലൻസ് കോടതി ശിക്ഷിച്ചത്പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പോലീസ് ഓഫീസറും നിലവിൽ തൃശൂർ മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമാണ് ഇയാൾ . കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി എസ് മോഹിത് ആണ് ശിക്ഷ വിധിച്ചത്2014 ലാണ് കേസിനാസ്പദമായ സംഭവം . പത്തനംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പരാതിക്കാരനോടാണ് കൈക്കൂലി വാങ്ങിയത്പരാതിക്കാരന് അനുകൂലമായി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് 20000 രൂപ ആവശ്യപ്പെട്ടു. പരാതിക്കാരനിൽ നിന്ന് 10000 രൂപ കൈപ്പറ്റവെ ആണ് വിജിലൻസിന്റെ പിടിയിലായത്. കേസിൽ വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.





