തിരുവനന്തപുരത്ത് ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14കാരിക്ക് പീഡനം; പൂജാരി കുറ്റക്കാരൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പൂജാരി കുറ്റക്കാരനെന്ന് കോടതി. കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരി ബിനീഷാണ് കുറ്റക്കാരൻ. ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പൂജാമുറിയിൽ കൊണ്ടുപോയായിരുന്നു പീഡനം. തിരുവനന്തപുരം പോക്സോ കോടതി ശനിയാഴ്ച ശിക്ഷ വിധിക്കും. 2019 ലാണ് കേസിനാസ്പദമായ സംഭവം.ഒമ്പതാം ക്ലാസ് വിദ്യാർഥിയായ കുട്ടിയുടെ പരീക്ഷാ പേടി മാറ്റാൻ പൂജ നടത്താനാണ് കുട്ടിയുടെ അമ്മ പൂജാരിയുടെ അരികിലേക്ക് എത്തിച്ചത്. കുട്ടിക്ക് ബാധ ഏറ്റിട്ടുണ്ടെന്നും ഒഴിപ്പിക്കുന്നതിനായി പ്രത്യേകം പൂജ ആവശ്യമാണെന്നും പറഞ്ഞ് കുട്ടിയെ പൂജാമുറിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പല ദിവസങ്ങളിലായാണ് പൂജാരി കുട്ടിയ പീഡിപ്പിച്ചത്. പൂജയ്ക്ക് ശേഷവും പരീക്ഷ പേടി മാറാത്തതിനാൽ കുട്ടിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടുത്തെ ഡോക്ടറോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.





