Site icon Newskerala

ബാഴ്സയെ അവരുടെ തട്ടകത്തിൽ കയറി അടിച്ച് പി.എസ്.ജി; ത്രില്ലർ പോരിൽ ജയം പിടിച്ചത് 90ാം മിനിറ്റിൽ

ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശപ്പോരിൽ ബാഴ്സലോണയെ അവരുടെ തട്ടകത്തിൽ കയറി തകർത്ത് പി.എസ്.ജി. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഫ്രഞ്ച് വമ്പന്മാരുടെ ജയം. 19ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ ബാഴ്സയാണ് ആദ്യം മുന്നിലെത്തുന്നത് (1-0). എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് 38ാം മിനിറ്റിൽ പി.എസ്.ജി സമനില പിടിച്ചു. നൂനോ മെൻഡസിെൻറ പാസിൽ 19കാരനായ സെനി മയൂലുവാണ് പി.എസ്.ജിയെ ഒപ്പമെത്തിച്ചത്(1-1). രണ്ടാം പകുതിയിൽ ലീഡിനായ പൊരുതി കളിച്ച ഇരുടീമും ഗോളവസരങ്ങളേറെ സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തുന്നത് അന്തിവസിലിന് തൊട്ടുമുൻപാണ്. 90ാം മിനിറ്റിൽ പി.എസ്.ജി പ്രതിരോധ താരം അഷ്റഫ് ഹക്കീമി നൽകിയ ഒന്നാന്തരം ക്രോസ് സ്വീകരിച്ച റാമോസ് പിഴവുകളില്ലാത വലയിലാക്കി പി.എസ്.ജിയെ വിജയത്തിലെത്തിച്ചു. Martinelli and Saka make their mark.Check out the match report from tonight’s 2-0 success over Olympiacos in N5 👇— Arsenal (@Arsenal) October 1, 2025 ലീഗിലെ മറ്റൊരു മത്സരത്തിൽ ആഴ്സനൽ ഒളിമ്പ്യാകോസിനെ എതിരില്ലാത്ത രണ്ടുഗോളിന് കീഴടക്കി. 12ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയും 92ാ ം മിനിറ്റിൽ ബുക്കായോ സകായുമാണ് ഗോൾ നേടിയത്. ഫ്രഞ്ച് ക്ലബായ മോണാക്കോ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ (2-2) തളച്ചപ്പോൾ ഡോർട്ടുമുണ്ട് അത്ലറ്റിക് ക്ലബിനെതിരെ ഒന്നിനെതിരെ നാലുഗോളിന് ജയിച്ച് കയറി (4-1). മറ്റൊരു മത്സരത്തിൽ സ്പോട്ടങ് ലിസ്ബണിനെ 2-1ന് കീഴടക്കി നാപോളി സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ലെവർകൂസൻ – പി.എസ്.വി മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു.

Exit mobile version