ജി.സുധാകരന് ആശ്വാസം; അമ്പലപ്പുഴയിൽ അപരന്‍റെ പത്രിക തള്ളി

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ മത്സരിക്കുന്ന മുൻമന്ത്രി ജി സുധാകരന്‍റെ അപരൻ വി.കെ സുധാകരന്‍റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. അപൂർണമാണെന്ന് കാണിച്ചാണ് പത്രിക തള്ളിയത്. അപരന്‍റെപത്രിക തള്ളിയത് സി.പി.എം വിട്ട് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്ന ജി. സുധാകരന് വലിയ ആശ്വാസമാണ് നൽകുന്നത്. മുൻ കാലങ്ങളിൽ സി.പി.എമ്മിന്‍റെ ഔദ്യോഗിക ചിഹ്നത്തിൽ മത്സരിച്ചുകൊണ്ടിരുന്ന ജി.സുധാരന് ഇത്തവണ ചിഹ്നം അനുവദിക്കപ്പെട്ടിട്ടില്ല. അപരൻ പത്രിക നൽകിയത് ജി.സുധാകരനും പിന്തുണക്കുന്ന യു.ഡി.എഫിനും വലിയ തലവേദനയായിരുന്നു. സ്വതന്ത്ര ചിഹനത്തിൽ ഒരേ പേരിൽ രണ്ടു പേർ മത്സരിക്കുന്നത് വൻതോതിൽ വോട്ട് വിഭജിക്കപ്പെടാനിടയാക്കുമെന്നായിരുന്നു ആശങ്ക. സി.പി.എം നേതാക്കൾക്കൊപ്പമെത്തിയായിരുന്നു വി.കെ സുധാകരൻ പത്രിക സമർപ്പിച്ചത്. ഇദ്ദേഹം സി.പി.എം പ്രവർത്തകനുമാണ്. രണ്ടു സെറ്റ് പത്രികയായിരുന്നു അപരൻ നൽകിയത്. ഇത് രണ്ടിലും പൂർണവിവിരങ്ങൾ ഉണ്ടായിരുന്നില്ല. വോട്ടർപ്പട്ടികയുടെ പകർപ്പും നൽകിയിരുന്നില്ല. സി.പി.എമ്മിനോട് ഇടഞ്ഞ് ജനകീയ സ്ഥാനാർഥിയായി മത്സരിക്കുന്ന ജി.സുധാകരന് യു.ഡി.എഫ് പിന്തുണ നൽകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button