കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം ആരോപണം ഉന്നയിച്ച യുവതി സിപിഎം വേദിയിൽ. പെൺ കരുത്ത് എന്ന പേരിൽ കൊച്ചി പറവൂരിൽ നടന്ന പരിപാടിക്കാണ് റിനിയെത്തിയത്. കെ.കെ.ശൈലജ, കെ.ജെ.ഷൈൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
കെ.ജെ ഷൈൻ റിനിയെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ നുണ പ്രചരണം നടത്തിയെന്ന് കെ.കെ.ശൈലജ ആരോപിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ലെറ്റർപാഡ് കൃത്രിമമായി ഉണ്ടാക്കി. തനിക്ക് വോട്ട് ചെയ്യരുതെന്ന് പ്രചരിപ്പിച്ചെന്നും ശൈലജ കൂട്ടിച്ചേർത്തു.
ജനപ്രതിനിധിയായ യുവ നേതാവ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു റിനി പറഞ്ഞത്. ഇയാൾ ഭാഗമായ പ്രസ്ഥാനത്തിൽ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നുമായിരുന്നു റിനിയുടെ വെളിപ്പെടുത്തൽ.
