ശബരിമല സ്വർണക്കൊള്ള; വൻ കവർച്ചയ്ക്ക് പദ്ധതിയിട്ടെന്ന് എസ്.ഐ.ടി ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ക്രിമിനൽ ഗൂഢാലോചന നടന്നെന്ന് ഹൈക്കോടതിയിൽ എസ്.ഐ.ടി.
കൊള്ളയ്ക്ക് പിന്നിൽ അരങ്ങേറിയത് വിശാലമായ ക്രിമിനൽ ഗൂഢാലോചനയാണെന്നും സ്വർണ കവർച്ച നടന്നത് സംഘടിത കുറ്റകൃത്യമാണെന്നും എസ്.ഐ.ടി വ്യക്തമാക്കി.
ഉണ്ണികൃഷ്‌ണൻ പോറ്റിയും നാഗഗോവർധനും പങ്കജ് ഭണ്ഡാരിയും സ്വർണം തട്ടാൻ കൃത്യമായ പദ്ധതി നടന്നിട്ടുണ്ടെന്നും എസ്.ഐ.ടി കോടതിയോട് പറഞ്ഞു. മറ്റു പാളികളിലെ സ്വർണവും തട്ടിയെടുക്കാനും പ്രതികൾ പദ്ധതി തയ്യാറാക്കി.
കേസിലെ പത്താം പ്രതിയായായ നാഗഗോവർധന്റെ ജാമ്യാപേക്ഷ എതിർത്താണ് എസ്.ഐ.ടിയുടെ വിശദീകരണം.

പ്രതികൾ ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും 2025 ഒക്ടോബർ മാസത്തിലാണ് ഇവർ ഗൂഡാലോചന നടത്തിയതെന്നും എസ്.ഐ.ടി കണ്ടെത്തി. സ്വർണം തട്ടിയതിന്റെ തെളിവുകകൾ നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചെന്നും എസ്.ഐ.ടി പറഞ്ഞു.
ശബരിമലയിൽ നടന്നിട്ടുള്ളത് വലിയ ക്രമക്കേടാണെന്നും ദൈവത്തെപ്പോലും വെറുതെ വിട്ടില്ലെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസിന്റെ ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.
എസ്.ഐ. ടിക്ക് കൂടുതൽ സമയം ഹൈക്കോടതി അനുവദിച്ചു. ആറാഴ്‌ചകൂടിയാണ് സമയം നീട്ടിയത്. എസ്.ഐ.ടി തന്നെയാണ് ദേവസ്വം ബെഞ്ചിനോട് സമയം നീട്ടി കിട്ടണമെന്ന് ആവശ്യപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button