സോളാർ കേസിൽ കെ.ബി ഗണേഷ്‌കുമാറിന് തിരിച്ചടി; തെരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടി നിർത്തിവെക്കണമെന്ന ഹർജി തള്ളി

കൊല്ലം: സോളാർ കേസ് നടപടികൾ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ബി ഗണേഷ് കുമാർ സമർപ്പിച്ച ഹരജി കോടതി തള്ളി. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. തെരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടികൾ നിർത്തിവയ്ക്കണം എന്നതായിരുന്നു ആവശ്യം. സോളാർ കത്തിൽ കൂടുതൽ പേജുകൾ കൂട്ടിച്ചേർത്തത് ഗൂഢാലോചന എന്ന് കാണിച്ച് നൽകിയ ഹർജിയിലാണ് നടപടി. സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ നാല് പേജ് കൂട്ടിച്ചേർത്തു എന്ന് കാണിച്ചു കൊണ്ടുള്ള പരാതിയിലാണ് കോടതി നടപടികൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോടതി നടപടികൾക്ക് അമിത പ്രാധാന്യം ലഭിക്കുന്നു. അത് തനിക്ക് ദോഷമായി ബാധിക്കും എന്ന് കാണിച്ചാണ് കെ.ബി ഗണേഷ് കുമാർ കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടികൾ നിർത്തിവെക്കണമെന്നായിരുന്നു ഗണേഷ് കുമാറിന്റെ ആവശ്യം.ഇതാണ് കോടതി തള്ളിയത്. കോടതി നടപടി തുടരും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button