Site icon Newskerala

വളാഞ്ചേരിയില്‍ എല്‍ഡിഎഫിന് തിരിച്ചടി; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി. 29ാം ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ധന്യ ബാബുരാജിന്റെ പത്രികയാണ് തള്ളിയത്. ബ്ലോക്ക് പഞ്ചായത്തിലെ താത്ക്കാലിക ജോലി രാജി വെക്കാതെയാണ് പത്രിക സമര്‍പ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. ബ്ലോക്ക് പഞ്ചായത്തിലെ താത്ക്കാലിക ജോലി രാജിവെക്കാതെ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് പത്രിക തള്ളിയതിനാല്‍ വളാഞ്ചേരിയില്‍ കടുത്ത തിരിച്ചടിയാണ് എല്‍ഡിഎഫ് നേരിടുന്നത്. നേരത്തെ, എല്‍ഡിഎഫിന് ഇവിടെ ഡമ്മി സ്ഥാനാര്‍ഥി പോലുമില്ലാത്തതിനാല്‍ യുഡിഎഫും ബിജെപിയും തമ്മിലാകും ഇവിടെ പോരാട്ടം നടക്കുക. സൂക്ഷ്മപരിശോധനയുടെ പ്രാഥമിക ഘട്ടത്തില്‍ തന്നെ ബ്ലോക്ക് പഞ്ചായത്തിലെ ജോലി രാജി വെക്കാത്തതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പരിശോധന പൂര്‍ത്തിയായതോടെ പത്രിക തള്ളുകയായിരുന്നു.

Exit mobile version