ഞെട്ടിക്കുന്ന ക്രൂരത; അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരാവസ്ഥയിൽ, സംഭവം കായംകുളം കളരിക്കലിൽ
കായംകുളം കളരിക്കലിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. പരിക്കേറ്റ അമ്മ ആശുപത്രിയിൽ. അഭിഭാഷകനായ മകൻ നവജിത്താണ് ക്രൂരകൃത്യം ചെയ്തതത്. നടരാജനാണ് മരിച്ചത്. ഭാര്യ സിന്ധുവിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മകനെ പൊലീസ് ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മകൻ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.





