കോട്ടയത്ത് ശബരിമല തീർഥാടകരുടെ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
കോട്ടയം: എരുമേലി ചരളയിൽ ബൈക്കും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കണ്ണിമല സ്വദേശി ജെസ്‍വിൻ സാജു (19 ) ആണ് മരിച്ചത്. പുലർച്ചെ 6 മണിയോടെയായിരുന്നു അപകടം. മൃതദേഹം കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയിൽ.കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ വിദ്യാർഥിയാണ്. കോളജിലേക്ക് പോകുന്നതിന് സഹോദരനെ ബസ് കയറ്റി വിടാൻ പോകുമ്പോഴായിരുന്നു അപകടം.





