Site icon Newskerala

സ്വര്‍ണവും ഗര്‍ഭവും ഒന്നുമല്ല തിരഞ്ഞെടുപ്പിലെ വിഷയമെന്ന് സുരേഷ് ഗോപി; ‘വികസനം ചര്‍ച്ചയാക്കണം, എന്റെ തിരഞ്ഞെടുപ്പ് കാലത്ത് ചെമ്പ് വിവാദം കൊണ്ടുവന്നിട്ടെന്തായി?

’സ്വര്‍ണവും ഗര്‍ഭവും ഒന്നുമല്ല തിരഞ്ഞെടുപ്പിലെ വിഷയമെന്നും വികസനം ചര്‍ച്ചയാക്കണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്വര്‍ണവും ഗര്‍ഭവും ഒന്നുമല്ല നമ്മുടെ വിഷയമെന്നും ജനങ്ങള്‍ക്ക് വേണ്ടത് വികസന വിഷയങ്ങളാണെന്നും സുരേഷ് ഗോപി പറഞ്ഞു. സ്വര്‍ണ, ഗര്‍ഭക്കേസുകളല്ല വികസനം ചര്‍ച്ച ആക്കണമെന്ന് പറഞ്ഞ സുരേഷ് ഗോപി ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് തന്റെ പേരില്‍ ചെമ്പ് വിവാദം കൊണ്ടുവന്നിട്ട് എന്തായി എന്നും ചോദിച്ചു. വികസനം മുന്നോട്ടുവച്ച് വോട്ട് തേടണമെന്നാണ് തന്റെ അഭിപ്രായമെന്നും ബിജെപി നേതാവ് പറഞ്ഞു.
ജനങ്ങള്‍ക്ക് വികസന വിഷയങ്ങള്‍ മാത്രമേ വേണ്ടുവെന്നും തൃശൂരില്‍ ബിജെപി കണ്‍വെന്‍ഷനില്‍ സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ പാര്‍ട്ടികളും സമുദായങ്ങളും തനിക്ക് വോട്ടുചെയ്തുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. അന്നത്തെ കാലാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു.
സ്വര്‍ണവും ഗര്‍ഭവും ഒന്നുമല്ല നമ്മുടെ വിഷയം. സ്വര്‍ണ, ഗര്‍ഭക്കേസുകളല്ല വികസനം ചര്‍ച്ച ആക്കണം. എന്റെ തിരഞ്ഞെടുപ്പ് കാലത്ത് ചെമ്പ് വിവാദം കൊണ്ടുവന്നിട്ടെന്തായി ? വികസനം മുന്നോട്ടുവച്ച് വോട്ട് തേടണമെന്നാണ് എന്റെ അഭിപ്രായം. കൂടാതെ ജനങ്ങള്‍ക്ക് വികസന വിഷയങ്ങള്‍ മാത്രമേ വേണ്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എതിര്‍ സ്ഥാനാര്‍ഥിയുടെ പേര് പോലും താന്‍ പറഞ്ഞിട്ടില്ലെന്നും കെ.മുരളീധരന്‍ തന്നെക്കുറിച്ച് മോശമായി പറഞ്ഞപ്പോഴും അത് മുരളിച്ചേട്ടനല്ലേ എന്നാണ് താന്‍ പറഞ്ഞതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. സ്വര്‍ണ, ഗര്‍ഭ കേസുകള്‍ ചര്‍ച്ച ചെയ്യാന്‍ ഞാനില്ലെന്നും എനിക്ക് വികസന ഫോക്കസ് വിടാന്‍ കഴിയില്ലെന്നും കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി പറഞ്ഞു. 2024ലെ തിരഞ്ഞെടുപ്പ് അഭിമുഖീകരിച്ചപ്പോള്‍ ചെമ്പ് കേസ് ഉണ്ടാക്കിയില്ലേ. താന്‍ എന്തെങ്കിലും അതിനെക്കുറിച്ച് പറഞ്ഞോ എന്ന് ചോദിച്ച സുരേഷ് ഗോപി കുടുംബത്തിന്റെ നേര്‍ച്ചയായിരുന്നു അതെന്നും ഓര്‍മ്മിപ്പിച്ചു. ഒപ്പം ഞാന്‍ ആരുടെയെങ്കിലും കയ്യില്‍ നിന്ന് പിരിവെടുത്തോയെന്നും സുരേഷ് ഗോപി ചോദിച്ചു

Exit mobile version