Site icon Newskerala

എയിംസിന് എവിടെയെങ്കിലും തറക്കല്ലിടാതെ 2029ൽ വോട്ട് തേടി വരില്ലെന്ന് സുരേഷ് ഗോപി

തൃശൂർ: കേരളത്തിൽ എവിടെയെങ്കിലും എയിംസിന് തറക്കല്ലിടാതെ 2029ൽ വോട്ട് ചോദിച്ച് വരില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന എസ്.ജി കോഫി ടൈംസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആലപ്പുഴയും ഇടുക്കിയുമാണ് ഏറ്റവും അർഹതയുള്ള ജില്ലകൾ. ഭൂമിശാസ്ത്രപരമായ കാരണത്താൽ ഇടുക്കിയിൽ എയിംസ് പറ്റില്ല. ആലപ്പുഴയിൽ അനുവദിച്ചില്ലെങ്കിൽ പാർലമെന്റിൽ തൃശൂരിന്റെ തണ്ടെല്ല് കാണിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. ആലപ്പുഴക്കല്ലെങ്കിൽ തൃശൂരിനുതന്നെ എയിംസ് വേണമെന്നും അദ്ദേഹം പറഞ്ഞു.നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് തൃശൂരിലേക്ക് മെട്രോ വരില്ലെന്നും അത് ഒരു സ്വപ്നമായി മൂന്നു തെരഞ്ഞെടുപ്പ് മുമ്പാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version