കോഴിക്കോട് ബേപ്പൂരിലെ വീട്ടിൽ നിന്ന് 36 പവൻ കവർന്ന പ്രതി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ബേപ്പൂർ സ്വദേശിനിയുടെ 36 പവൻ സ്വർണവുമായി കടന്നുകളഞ്ഞ പ്രതി മുംബൈയിൽ പിടിയിൽ. ആന്ധ്ര വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ ആണ് പിടിയിലായത്. ഫറോക്ക് എസിപി എ.എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും, എസ്‌ഐ സുജിത്, ബേപ്പൂർ എസ്‌ഐ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നാളെ കേരളത്തിലെത്തിക്കും.കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 36 പവൻ സ്വർണമാണ് മോഷണം പോയിരുന്നത്. ഹൈദരാബാദ് സ്വദേശിയായ പ്രതി വീട്ടുകാരുടെ സുഹൃത്തായിരുന്നു. ഇവരുടെ വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. ഇവരാണ് മോഷണം നടത്തിയതെന്ന വീട്ടുകാരുടെ സംശയത്തിന്റെ പുറത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
