പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്ന ആ​ന​ക്കൊ​പ്പംകൈ​ക്കു​ഞ്ഞു​മാ​യി സാ​ഹ​സം

ആ​ല​പ്പു​ഴ: പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്ന ആ​ന​യു​ടെ സ​മീ​പം ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മാ​യി സാ​ഹ​സം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ആലപ്പുഴ ഹ​രി​പ്പാ​ട് സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലാ​ണ് ന​ടു​ക്കു​ന്ന സം​ഭ​വം. ചോ​റൂ​ണി​ന് വേ​ണ്ടി​യാ​ണ് കു​ഞ്ഞി​നെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. തു​ട​ര്‍​ന്ന്, ഹ​രി​പ്പാ​ട് സ്‌​ക​ന്ദ​ന്‍ എ​ന്ന ആ​ന​യു​ടെ മു​ന്നി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ കു​ട്ടി അ​ഭി​ലാ​ഷി​ന്‍റെ കൈ​യ്യി​ൽ നി​ന്നും ആ​ന​യു​ടെ കാ​ൽ ചു​വ​ട്ടി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്തു. താ​ൽക്കാ​ലി​ക പാ​പ്പാ​ൻ അ​ഭി​ലാ​ഷി​ന്‍റെ കു​ട്ടി​യാ​ണി​ത്. കു​ട്ടി​യെ ആ​ന​യു​ടെ കാലുകൾക്കിടയിലൂടെ കൊ​ണ്ടുപോ​കു​ന്ന​തും തുമ്പിക്കയ്യിലിരുത്തുന്നതും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. തു​മ്പി​ക്കൈ​യി​ല്‍ ഇ​രു​ത്താ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അ​ഭി​ലാ​ഷി​ന്‍റെ കൈ​യി​ല്‍ നി​ന്ന് കു​ട്ടി മ​റി​ഞ്ഞ് ആ​ന​യു​ടെ കാ​ല്‍ ചു​വ​ട്ടി​ലേ​ക്ക് വീ​ണ​ത്. സം​ഭ​വം പു​റ​ത്തു​വ​ന്ന​തോ​ടെ താ​ൽക്കാ​ലി​ക പാ​പ്പാ​ൻ അ​ഭി​ലാ​ഷി​നെ ജോ​ലി​യി​ൽ നി​ന്നും മാ​റ്റി നി​ര്‍​ത്തി. കു​ട്ടി​യു​ടെ പേ​ടി മാ​റാ​നാ​ണ് ആ​ന​യു​ടെ അ​ടി​യി​ലൂ​ടെ പോ​യ​തെ​ന്ന് ഇ​യാ​ൾ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളോ​ടു പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റിൽ ആണ് ഈ ​ആ​ന പു​റ​ത്തി​രു​ന്ന ര​ണ്ട് പേ​രെ വ​ലി​ച്ച് താ​ഴെ​യി​ടു​ക​യും ഒ​ന്നാം പാ​പ്പാ​നെ ച​വി​ട്ടി​യും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. തു​ട​ര്‍​ന്ന് കൊ​ല്ല​ത്തുനി​ന്ന് മ​റ്റൊ​രു പാ​പ്പാ​നെ​ത്തി ആ​ന​യെ ത​ള​ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​യാ​ളെ​യും ആ​ന ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button