സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവും ഹൈക്കോടതി തടഞ്ഞു

കൊച്ചി: സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു .ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവാണ് തടഞ്ഞത്. കോടതിവിലക്ക് മറികടന്നാണ് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത് എന്നായിരുന്നു ഹരജിക്കാരുടെ വാദം. ജനുവരി മൂന്നിനായിരുന്നു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് നിയമവിരുദ്ധമാണെന്ന ഹരജിക്കാരുടെ വാദവും കോടതി ശരിവെച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button