ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും’; ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: സമാധാന കരാറില്‍ എത്തുന്നതിനോ അല്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതിനോ ഇറാന് നല്‍കിയ സമയപരിധി അവസാനിക്കാന്‍ ഇനി വെറും മണിക്കൂറുകൾ മാത്രമാണുള്ളതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 26നാണ് ഇറാന് ട്രംപ് അന്ത്യശാസനം നല്‍കിയത്. അടുത്ത പത്തുദിവസത്തിനകം സമാധാന കരാറില്‍ എത്തുകയോ ഹോര്‍മുസ് കടലിടുക്ക് തുറക്കുകയോ ചെയ്യണം. അല്ലാത്ത പക്ഷം ഭയാനകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നതായിരുന്നു ട്രംപിന്റെ ഭീഷണി.

ഈ സമയപരിധി തീരാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കേ, സമയം അതിവേഗം അവസാനിക്കുകയാണെന്നും ഭയാനകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
‘ഇറാന് ഒരു കരാറില്‍ ഒപ്പിടാനോ ഹോര്‍മുസ് കടലിടുക്ക് തുറക്കാനോ ഞാന്‍ പത്ത് ദിവസം സമയം നല്‍കിയത് ഓര്‍ക്കുക. സമയം തീരാറായി, 48 മണിക്കൂറിനുള്ളില്‍ എല്ലാവിധ നരകയാതനകളും അവര്‍ക്ക് മേല്‍ വര്‍ഷിക്കപ്പെടും. ദൈവത്തിന് സ്തുതി’- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. മാര്‍ച്ച് 26 ന്, സംഘര്‍ഷം അവസാനിപ്പിക്കാനുള്ള യുഎസ് നിര്‍ദ്ദേശം ഇറാന്‍ ഏകപക്ഷീയവും അന്യായവുമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button