ട്വ​ന്റി20 റാ​ങ്കി​ങ്; കു​തി​കു​തി​ച്ച് സ​ഞ്ജു 22ാം റാ​ങ്കി​ൽ

ദു​ബൈ: ഇ​ന്ത്യ​യു​ടെ ട്വ​ന്റി20 ലോ​ക​ക​പ്പ് ഹീ​റോ സ​ഞ്ജു സാം​സ​ണി​ന് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ റാ​ങ്കി​ങ്ങി​ൽ വീ​ണ്ടും കു​തി​പ്പ്. ക​ഴി​ഞ്ഞ​യാ​ഴ്ച ബാ​റ്റ​ർ റാ​ങ്കി​ങ്ങി​ൽ മ​ല​യാ​ളി ഓ​പ​ണ​ർ 25 സ്ഥാ​ന​ങ്ങ​ളാ​ണ് മെ​ച്ച​പ്പെ​ടു​ത്തി​യ​തെ​ങ്കി​ല്‍ ഇ​ക്കു​റി 18 സ്ഥാ​ന​ങ്ങ​ള്‍ കൂ​ടി മു​ന്നേ​റി. ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച റാ​ങ്കാ​യ 22ലാ​ണ് സ​ഞ്ജു​വി​പ്പോ​ൾ. ലോ​ക​ക​പ്പ് തു​ട​ങ്ങു​മ്പോ​ൾ 65ലാ​യി​രു​ന്ന താ​രം ര​ണ്ടാ​ഴ്ച​ക്കി​ടെ 43 സ്ഥാ​ന​ങ്ങ​ളാ​ണ് പി​ന്നി​ട്ട​ത്. വെ​സ്റ്റി​ന്‍ഡീ​സി​നെ​തി​രെ സൂ​പ്പ​ര്‍ എ​ട്ട് മ​ത്സ​ര​ത്തി​ലും ഇം​ഗ്ല​ണ്ടി​നെ​തി​രെ സെ​മി​ഫൈ​ന​ലി​ലും ന്യൂ​സി​ല​ന്‍ഡി​നെ​തി​രെ ഫൈ​ന​ലി​ലും അ​ർ​ധ ശ​ത​ക​ങ്ങ​ൾ നേ​ടി​യി​രു​ന്നു സ​ഞ്ജു. ലോ​ക​ക​പ്പി​ൽ മി​ന്നി​യ ഇ​ഷാ​ന്‍ കി​ഷ​ന്‍ ബാ​റ്റി​ങ് റാ​ങ്കി​ങ്ങി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. നാ​ലാ​മ​താ​യി​രു​ന്ന ഇ​ഷാ​ന്‍ ര​ണ്ട് സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് സ​ഹ​താ​രം അ​ഭി​ഷേ​ക് ശ​ര്‍മ​ക്ക് തൊ​ട്ടു​പി​ന്നി​ലെ​ത്തി​യ​ത്. ഒ​ന്നാ​മ​ൻ അ​ഭി​ഷേ​കി​ന് 875ഉം ​ഇ​ഷാ​ന്‍ കി​ഷ​ന് 871ഉം ​റേ​റ്റി​ങ് പോ​യ​ന്റു​ണ്ട്. 637 പോ​യ​ന്റാ​ണ് സ​ഞ്ജു​വി​നു​ള്ള​ത്. തി​ല​ക് വ​ർ​മ ഏ​ഴി​ലേ​ക്കും സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് ഒ​മ്പ​തി​ലേ​ക്കും താ​ഴ്ന്നു. ബൗ​ളി​ങ്ങി​ൽ ഇ​ന്ത്യ​ൻ സ്പി​ന്ന​ർ വ​രു​ണ്‍ ച​ക്ര​വ​ര്‍ത്തി​ക്ക് ഒ​ന്നാം സ്ഥാ​നം ന​ഷ്ട​മാ​യി. അ​ഫ്ഗാ​നി​സ്താ​ന്‍ സ്പി​ന്ന​ര്‍ റാ​ഷി​ദ് ഖാ​ന്‍ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി​യ​പ്പോ​ൾ വ​രു​ണ്‍ ര​ണ്ടാ​മ​നാ​യി. സ്റ്റാ​ര്‍ പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ ആ​റാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. ഓ​ള്‍ റൗ​ണ്ട​ര്‍മാ​രു​ടെ റാ​ങ്കി​ങ്ങി​ല്‍ ഹാ​ര്‍ദി​ക് പാ​ണ്ഡ്യ ര​ണ്ടി​ൽ തു​ട​രു​ക​യാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button