മലപ്പുറം വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈതട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്
മലപ്പുറം: വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈതട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്. എറണാകുളം കോതമംഗലം സ്വദേശികളായ 19 വയസുകാരി ആരിഫ, രണ്ട് വയസുള്ള ഹാഷിം എന്നിവർക്കാണ് പരിക്കേറ്റത്.ടോൾ പ്ലാസ കടന്നുപോകുന്നതിനിടെ ബസിൽ നിന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടപ്പോഴാണ് തൂണിൽ തട്ടി അപകടമുണ്ടായത്. കോതമംഗലത്ത് നിന്നും വയനാട്ടിലേക്ക് ബന്ധുവിന്റെ കല്യാണ ചടങ്ങിന് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.





