മാനന്തവാടി തിരിച്ചുപിടിക്കാൻ കരുതലോടെ യുഡിഎഫ്; മുരളിദാസിനെയോ പി.കെ ജയലക്ഷ്മിയെയോമത്സരിപ്പിക്കാൻ ആലോചന

വയനാട്: മാനന്തവാടി നിയോജകമണ്ഡലത്തിൽ മുരളിദാസിനെയോ പി.കെ ജയലക്ഷ്മിയെയോ മത്സരിപ്പിക്കാൻ യുഡിഎഫ് ആലോചന. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. എൽഡിഎഫിനായി മന്ത്രി ഒ.ആർ.കേളു വീണ്ടും ജനവിധി തേടിയേക്കും.യുഡിഎഫിന്‍റെ ഉറച്ച മണ്ഡലം ആയിരുന്ന മാനന്തവാടിയിൽ 2016 ഒ.ആർ കേളു എത്തിയതോടെ എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. യുഡിഎഫിന് അകത്തെ പടല പിണക്കവും തോൽവിക്ക് കാരണമായി. മന്ത്രി കൂടിയായിരുന്ന ജയലക്ഷ്മി 2016 ഇൽ 1200 അധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആയിരുന്നു പരാജയപ്പെട്ടത്. എന്നാൽ 2021ൽ ഒമ്പതിനായിരത്തിലധികം ലീഡ് നേടാൻ ഒ.ആര്‍ കേളുവിനായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു പഞ്ചായത്ത് ഒഴികെ ബാക്കി എല്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നഗരസഭയിലും ഉൾപ്പെടെ വലിയ വിജയം നേടാൻ ആയതിന്‍റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ഇത്തവണ കളത്തിൽ ഇറങ്ങുന്നത്.ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാൻ ശക്തനായ സ്ഥാനാർഥിയെ തന്നെ ഇറക്കാനാണ് പാർട്ടി ആലോചന. സ്ഥാനാർഥി സാധ്യത പട്ടികയിൽ പല പേരുകളും ഉണ്ടായെങ്കിലും അവസാന ലാപ്പിൽ മുരളിദാസിന്‍റെയും പി.കെ ജയലക്ഷ്മിയുടെയും പേരുകളാണ് ഉയർന്നു കേൾക്കുന്നത്. കഴിഞ്ഞ രണ്ടുതവണ പരാജയപ്പെട്ട ജയലക്ഷ്മിയെ മത്സരിപ്പിക്കുന്നതിൽ പാർട്ടിക്കുള്ളിൽ ആശങ്കയുണ്ട്. കഴിഞ്ഞ രണ്ട് തവണയും കൈവിട്ട സീറ്റ് പിടിക്കാൻ കരുതലോടെ തന്നെയാണ് കോൺഗ്രസിൻ്റെ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button