ചോരയ്ക്ക് പകരംചോദിക്കും, പിണറായിക്ക് വിടുപണി ചെയ്യാനിറങ്ങിയ പോലീസുകാര്‍ നേരേചൊവ്വേ വീട്ടില്‍ പോകില്ല- കെ. സുധാകരന്‍

കണ്ണൂര്‍:
പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപി അടക്കമുള്ള നേതാക്കളുടെയും പ്രിയ സഹപ്രവര്‍ത്തകരുടെയും ശരീരത്തില്‍നിന്ന് പൊടിഞ്ഞ ചോരയ്ക്ക് കോണ്‍ഗ്രസ് പകരംചോദിക്കുമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എ.കെ.ജി. സെന്ററില്‍നിന്ന് കിമ്പളം വാങ്ങി പിണറായിക്ക് വിടുപണി ചെയ്യാനിറങ്ങിയ പോലീസുകാര്‍ നേരേചൊവ്വേ പെന്‍ഷന്‍പറ്റി വീട്ടില്‍ പോകില്ല. കെ.കെ. ശൈലജയെ തോല്‍പ്പിച്ചതിന്റെ ദേഷ്യമാണെങ്കില്‍ ജനാധിപത്യരീതിയില്‍ തീര്‍ക്കണം. കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തോട് രാഷ്ട്രീയംപറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പില്ലാതെ പോലീസിനെ ഉപയോഗിച്ച് സിപിഎം നടത്തുന്ന നാണംകെട്ട കളി അവസാനിപ്പിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.

ശബരിമലയിലെ സ്വര്‍ണപ്പാളി കട്ടെടുത്ത വിഷയത്തില്‍ പ്രതികരിക്കരുതെന്നാണ് പോലീസിനെ ഉപയോഗിച്ച് ആക്രമണംനടത്തി സിപിഎം പറഞ്ഞുവെക്കുന്നത്. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം എന്നും കോണ്‍ഗ്രസുണ്ട്. ചോരയില്‍ മുക്കി സമരങ്ങളെ ഇല്ലാതാക്കാമെന്ന് ഒരാളും കരുതേണ്ട-സുധാകരന്‍ കുറിച്ചു.

കൂടുതല്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നും ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തെ തുടച്ചുനീക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button