പീഡിപ്പിച്ച ആ ആർ.എസ്.എസുകാരൻ എവിടെ? അറസ്റ്റ് ചെയ്യാൻ സംസ്ഥാന സർക്കാരിന് ഇപ്പോഴും സമയമായില്ല പോലും -ഡോ. ജിന്റോ ജോൺ
കൊച്ചി: ആത്മഹത്യ ചെയ്ത അനന്തു അജിയെ നാലുവയസ്സുമുതൽ ആർ.എസ്.എസ് ശാഖയിൽവെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ ആർഎസ്എസുകാരൻ എവിടെയെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ‘ഒരു ചെറുപ്പക്കാരനെ കൊന്ന നിതീഷ് മുരളീധരന്റെ സേവനത്തിനുള്ള പാരിതോഷികമായ അറസ്റ്റ് നടത്താൻ സംസ്ഥാന സർക്കാരിന് ഇപ്പോഴും സമയമായില്ല പോലും. സർക്കാർ വേഗത്തിൽ ഇടപെട്ടില്ലെങ്കിൽ സകല സംഘികളേയും ശാഖയിലെത്തുന്ന കുട്ടികൾ തന്നെ അവയവ ശസ്ത്രക്രിയ ചെയ്യാനിടയുണ്ട്. സംഘപരിവാർ തറവാട്ടിലെ സാംസ്കാരിക പ്രവർത്തനം ഇനിയും ഒരുപാട് ജീവനുകൾ അപഹരിക്കും മുന്നേ പ്രതിയെ നിയമത്തിന്റെ മുന്നിലെത്തിക്കണം… വാമൂടപ്പെട്ട് കൊല്ലപ്പെടുന്നവർക്കുള്ള മരണാനന്തര മര്യാദയെങ്കിലും ആകട്ടെ അത്’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. കുറിപ്പിന്റെ പൂർണരൂപം: ലൈംഗിക പീഡകരുടെ മതം തിരഞ്ഞ് മെനക്കെട്ട സംഘികളൊക്കെ ഇന്ന് മൗനത്തിലാണ്. കുറ്റവാളികൾക്ക് മതം മാനദണ്ഡമല്ലെന്ന് ഇനിയെങ്കിലും സമ്മതിക്കുമോ വർഗ്ഗീയവാദികളെ നിങ്ങൾ? കുട്ടിക്കാലം തൊട്ടേ ഇയാളെ പീഡിപ്പിച്ച ആ ആർഎസ്എസ് സ്വയം സേവകൻ എവിടെ? ശാഖയുടെ ചുറ്റുമതിൽക്കെട്ടിനകത്തെ സംഘബലത്തിൽ വാപൊത്തി അടിച്ചമർത്തി ആർഎസ്എസ് കൊന്നതാണ് ഈ ചെറുപ്പക്കാരനെ. വല്ലവരുടേയും വസ്ത്രത്തിന്റെ നീളവും നിറവും വരെ നോക്കി ഭാരത സംസ്കാരത്തിന്റെ ഭാവശുദ്ധി അളക്കാൻ നടക്കുന്ന സേവകരുടെ കാര്യകർത്താവായ നിധിൻ മുരളീധരനെ എവിടെയാണ് ഒളിപ്പിച്ചത്. പണ്ടും ഒളിവിലെ സേവകൾ ശീലമുള്ളത് കൊണ്ട് ഇത്തരം സ്വയം സേവകർക്ക് ഒളിക്കാൻ ഇടമുണ്ടാകുമല്ലോ. വെളിപ്രദേശത്ത് കസർത്തും ഒളിഞ്ഞിരുന്ന് സ്വവർഗ്ഗ പീഡനവും നടത്തി ഒരു ചെറുപ്പക്കാരനെ കൊന്ന നിങ്ങളുടെ ആ ധീര സേവകനെ വെളിച്ചത്ത് വിടണം സംഘപരിവാർ സംസ്ക്കാര സമ്പന്നരെ നിങ്ങൾ. ഇത്തരം വൃത്തികെട്ടവന്മാരുടെ സേവനത്തെയാണോ ആർഎസ്എസ് നടത്തിപ്പോരുന്ന സാംസ്കാരിക പ്രവർത്തന മിടുക്കെന്ന് നരേന്ദ്ര മോദി പ്രശംസിച്ചത്? എന്തായാലും സവർക്കറുടെ തരവഴിയിൽ സാംസ്കാരിക സേവനം നടത്തിയ, ഒരു ചെറുപ്പക്കാരനെ കൊന്ന ആ നിധിൻ മുരളീധരന്റെ സേവനത്തിനുള്ള പാരിതോഷികമായ അറസ്റ്റ് നടത്താൻ സംസ്ഥാന സർക്കാരിന് ഇപ്പോഴും സമയമായില്ല പോലും. സർക്കാർ വേഗത്തിൽ ഇടപെട്ടില്ലെങ്കിൽ സകല സംഘികളേയും ശാഖയിലെത്തുന്ന കുട്ടികൾ തന്നെ അവയവ ശസ്ത്രക്രിയ ചെയ്യാനിടയുണ്ട്. സംഘപരിവാർ തറവാട്ടിലെ സാംസ്കാരിക പ്രവർത്തനം ഇനിയും ഒരുപാട് ജീവനുകൾ അപഹരിക്കും മുന്നേ നിധിൻ മുരളീധരനെ നിയമത്തിന്റെ മുന്നിലെത്തിക്കണം… വാമൂടപ്പെട്ട് കൊല്ലപ്പെടുന്നവർക്കുള്ള മരണാനന്തര മര്യാദയെങ്കിലും ആകട്ടെ അത്.
