മലപ്പുറത്ത് സ്ത്രീയും രണ്ടു മക്കളും കുളത്തിൽ മുങ്ങി മരിച്ചു
മലപ്പുറം: പറപ്പൂരിൽ സ്ത്രീയും രണ്ടു കുട്ടികളും മുങ്ങി മരിച്ചു. കുളത്തിൽ കുളിക്കാനിറങ്ങിയ സൈനബ എന്ന സ്ത്രീയും മക്കളായ ഫാത്തിമ ഫര്‍സീല, ആഷിഖ് എന്നിവരുമാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം. പറപ്പൂര്‍ പഞ്ചായത്തിന് സമീപം പാടത്തുള്ള കുളത്തിലാണ് ഇവർ കുളിക്കാനിറങ്ങിയത്. കുളിക്കാനും വസ്ത്രമലക്കാനുമൊക്കെയായി പ്രദേശത്തുള്ളവർ സ്ഥിരമായി എത്തുന്നയിടമാണിത്. കുട്ടികളിലൊരാൾ വെള്ളത്തിൽ വീണ് മുങ്ങിയപ്പോൾ രക്ഷപ്പെടുത്തുന്നതിനിടയിൽ മറ്റുള്ളവരും അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവമറിഞ്ഞ് നിരവധി പേർ സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലാണുള്ളത്.





