സിംബാബ്‌വേ സൂപ്പര്‍ 8ല്‍, ലോകകപ്പില്‍ നിന്ന് ഓസ്ട്രേലിയ പുറത്ത്!
2026 ടി-20 ലോകകപ്പില്‍ അയര്‍ലാന്‍ഡ് – സിംബാബ്വേ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ സൂപ്പര്‍ 8ലേക്ക് സിംബാബ്വേ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മാത്രമല്ല സിംബാബ്വേ ക്വാളിഫൈ ആയതോടെ ഓസ്ട്രേലിയ ലോകകപ്പില്‍ നിന്ന് പുറത്താകുകയും ചെയ്തു.
നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയും ഉള്‍പ്പെടെ ഗ്രൂപ്പ് ബിയില്‍ അഞ്ച് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് സിംബാബ്വേ. എന്നാല്‍ ഓസ്ട്രേലിയ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം ഉള്‍പ്പെടെ രണ്ട് പോയിന്റുമായി നാലാം സ്ഥാനത്താണ്.
സീസണില്‍ അയര്‍ലാന്‍ഡിനോട് മാത്രമാണ് ഓസ്ട്രേലിയക്ക് വിജയിക്കാന്‍ സാധിച്ചത്. ശേഷം രണ്ടാം മത്സരത്തില്‍ സിംബാബ്വേയോട് വമ്പന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന മൈറ്റി ഓസീസിന് ശ്രീലങ്കയോടും തോല്‍വി വഴങ്ങേണ്ടി വന്നു.
നെതര്‍ലാന്‍ഡ്സ്-സിംബാബ്വേ മത്സരം മഴമൂലം ഒഴിവാക്കിയതോടെ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് പുറത്തേക്കുള്ള വഴി തെളിയുകയും ചെയ്തു.
17 വര്‍ഷത്തിനിടെ ആദ്യമായാണ് ഓസ്ട്രേലിയ ടി-20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത്. ടൂര്‍ ണമെന്റില്‍ വമ്പന്‍ താരനിരയില്ലാതെയായിരുന്നു ഓസീസ് ഇറങ്ങിയത്. എന്നിരുന്നാലും ട്രാവിസ് ഹെഡ്, സ്മിത് ഉള്‍പ്പെടെയുള്ള താരങ്ങളുടെ മോശം പ്രകടനവും ടീമിനെ ബാധിച്ചു.





